മടവൂർ
07/04/2020
ഇത് നിനക്കായി എഴുതുന്ന ഏഴാമത്തെ കത്ത്..
ഒരു തമിഴ് സിനിമാപാട്ടിൽ പറയുന്നതുപോലെ, ഒരു വാതിലിന്റെ രണ്ട് പാളി കതകുകളാണ് നമ്മൾ.. ഒരോ പാളികൽ മാത്രം തുറക്കാൻ കഴിയുന്നവ.. രണ്ട് പാളിയും ഒരുമിച്ച് തുറക്കുമ്പോൾ മാത്രമാണ് വാതിൽ മുഴുവനായി തുറക്കപ്പെടുന്നതും.. അത്, ഒരുവേള വിരളമായിരിക്കാം.. എപ്പോഴും, ഒരുപാളിമാത്രം തുറന്ന വാതിലിലൂടെമാത്രം അകംപുറം കാണാൻ മാത്രം സ്വയം ചുരുങ്ങിയവർ, നമ്മൾ മനുഷ്യർ...
എന്നും അവിശ്വാസങ്ങളുടെ നിഴൽപേറി നടക്കുന്ന നമുക്കിടയിൽ ചിലപ്പോഴെങ്കിലും ചിലർ വരും.. ഇന്നലെവരെ കൊണ്ടു നടന്നവയിൽ ചിലതെങ്കിലും വെറും തോന്നലുകളാണെന്ന് പറയാതെ പറയാൻ..
അയൽവീട്ടിൽനിന്നും വേലിപ്പത്തലുകൾക്കിടയിലൂടെ ഞങ്ങളുടെ പറമ്പിലേക്ക് വരുന്ന കോഴിയുടെയും പട്ടിയുടെയും പൂച്ചയുടെയുമൊക്കെ പേരിൽ, രണ്ടമ്മമാർ ഈർഷ്യയോടെ സംസാരിക്കുന്നത്, കുട്ടികാലത്ത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്..
വീട് എന്ന മിനിയെചർ, വലുതാവുമ്പോൾ രാജ്യമാവുന്നു.. അതിർത്തികൾക്കിരുവശവും കശപിശയുടെ വലിയ രൂപങ്ങൾ..
അയൽവാസി പ്രശ്നക്കാരനാണെന്ന സാമാന്യബോധം പേറിക്കൊണ്ടാണ് ഞാൻ കടൽകടന്നത്.. സകുടുംബം..
അങ്ങനെയൊരു വ്യാഴാഴ്ച വൈകുന്നേരം.. ദോഹയിലെ ഒരു സിനിമാശാല.. മോന്റെ തബല പഠനത്തിന്റെ അരങ്ങേറ്റം.. 6 മണിക്ക് പ്രോഗ്രാം തുടങ്ങും.. രണ്ടാമത്തെ പ്രോഗ്രാമായി, 'ബ്രഹ്മകമലം' എന്ന് തുടങ്ങുന്ന ഗാനത്തിനോടൊപ്പം ആ പതിമൂന്നുകാരന്റെ വിരൽ താളം പിടിക്കും..
വാരാന്ത്യം.. ട്രാഫിക്.. ജോലിത്തിരക്കുമൂലം, കുറച്ചുവൈകിയാണ് അവന്റെ അമ്മയ്ക്ക് ഓഫീസിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞത്..
കഴിയുന്ന വേഗത്തിൽ കാറോടിച്ച്, തീയേറ്ററിനരികിൽ ഭാര്യയെയും മോളേയും ഇറക്കിവിട്ടു, ഞാൻ കാർ പാർക്ക് ചെയ്തു.. കാറി ൽനിന്നും പുറത്തിറങ്ങിയ എന്റെ കണ്ണുകളിൽ ഇരുട്ട് കേറുന്നുണ്ടായിരുന്നു..
ഒടുവിൽ, കണ്ണുതുറന്നത്, ഒരു സ്വാകാര്യക്ലിനിക്കിന്റെ എമർജൻസിയിലാണ്.. അരികെ ഒരു മലായാളി ഡോക്ടറും നഴ്‌സും..
എമർജൻസിയുടെ വാതിൽ ചെറുതായി തുറക്കുന്നു.. നരച്ച താടിയും തലപ്പാവുമായി ഒരാൾ... വാതിലിനു പകുതിയിൽ നിന്നുകൊണ്ട് അയാൾ ഹിന്ദിയിൽ എന്തോ ചോദിക്കുന്നു.. ഡോക്ടർ ഹിന്ദിയിൽതന്നെ മറുപടി പറഞ്ഞു.. മറുപടി കേട്ട്, മുകളിലേക്ക് നോക്കി 'അൽഹന്തുലില്ല' എന്ന് പറഞ്ഞു, അയ്യാൾ വാതിൽ ചാരി തിരികെ പോയി..
ബോധരഹിതനായിരുന്ന എന്നെ ആ പാകിസ്താനിയായ ടാക്സി ഡ്രൈവറാണ് കൃത്യസമയത്തു ആശുപത്രിയിൽ എത്തിച്ചത് എന്നും, ഇപ്പോൾ എന്റെ അവസ്ഥ എങ്ങനെയുണ്ടെന്നു അയാൾ തിരക്കിയെന്നും ഡോക്ടർ പറഞ്ഞു. ഒപ്പം, 'പെഷ്യന്റിന്റെ കുടുംബവും കൂട്ടുകാരും ഇപ്പോൾ എത്തും എന്നും, അവരില്നിന്നും ടാക്സിയുടെ ചാർജ് വാങ്ങിപ്പോകു' എന്നും അയാളോട് ഡോക്ടർ പറഞ്ഞുവത്രെ..
"എന്റെ സഹോദരന്റെ ജീവൻ രക്ഷിച്ചതിനു, എനിക്ക് എന്തിനാ പ്രതിഫലം" എന്നായിരുന്നു ആ പാകിസ്താൻ പൗരന്റെ മറുപടി...!!
പിന്നീട്, ഓരോ 'മഞ്ഞ' ടാക്സി കാണുന്പോഴും, ആ രക്ഷകന്റെ മുഖം കാണാനായി, ആ ടാക്സി ഡ്രൈവർമാരെ നോക്കുമായിരുന്നു.. ഇന്നും, ആ അവ്യക്തമുഖം ഒരു നിലാവുപോലെ ഉള്ളിൽ നിറയുന്നു..
നീ വിചാരിക്കുന്നുണ്ടാവും, നമ്മുക്കിടയിൽ ഈ പാകിസ്താനിയ്ക്ക് എന്ത് കാര്യമെന്ന്? കാര്യമുണ്ട്.. പ്രണയം ഒരു പരക്കലാണ്.. എന്നില്നിന്നും നിന്നിലേക്കും, നമ്മളിൽ ഈ പ്രപഞ്ചത്തിലേക്കും..❤️
Yeah..dear.. life is a never-ending process of learning, unlearning and relearning.. So, just spread your wings and set yourself free..
Now, I can see your face.. You are smiling..a sad smile..
Let me wind up for today..
With lots of love..
Yours..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ