2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

Film Review- LION

അമ്മയും അനുജത്തിയും ജേഷ്ഠനുമൊക്കെയുള്ള കുടുംബത്തിൽനിന്നും, കൽക്കട്ട എന്ന മഹാനഗരത്തിലേക്കും, അവിടുന്നു ദത്തെടുക്കപ്പെട്ട്‌ ആസ്ത്രേലിയയിൽ എത്തുകയും, അവിടെ ആസ്ത്രേലിയൻ അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ നുകരുമ്പോഴും, അകലെ ഇന്ത്യയിലെ വിദൂരഗ്രാമത്തിൽ തന്നെ ഓർത്ത്‌ കേഴുന്ന അമ്മയുടെ മുഖം ഓർത്തുവയ്ക്കുകയും, ഒടുവിൽ "ഗൂഗിൾ എർത്തിന്റെ" സഹായത്താൽ തന്റെ നാട്‌ കണ്ടെത്തി, പെറ്റമ്മയെ കാണാൻ എത്തുന്ന "Saroo Brierley " യുടെ യദാർത്ഥജീവിതകഥയാണു  Garth Davis ന്റെ ആദ്യ ചിത്രമായ LION ന്റെ പ്രമേയം..
(based on the non-fiction book "A Long Way Home" by Saroo Brierley with Larry Buttrose)

"Ginestlay" എന്ന സ്ഥലനാമം മാത്രം ഓർമ്മയുള്ള  Saroo വിന്റെ, "അറിയാതെയുള്ള" ട്രയിൻ യാത്രയും, ട്രെയിനിൽനിന്നും രക്ഷപ്പെടാനുള്ള പരിശ്രമവും, ഒടുവിൽ 1600 കിലോമീറ്ററുകൾക്കകലെ കൽക്കട്ടയിൽ എത്തുന്നതും, അവിടേക്ക്‌ "വലിച്ചെറിയപ്പെട്ട" അഞ്ചുവയസ്സുകാരന്റെ കഷ്ടപ്പാടുകളും, അതിനെ നേരിടുന്ന Saroo വിന്റെ മനോധൈര്യവുമെല്ലാം  Sunny Pawar ( as Young Saroo ) എന്ന കുട്ടിയിൽ ഭദ്രമായിരിക്കുന്നു.. Sunny Pawar  ന്റെ ഗംഭീര പ്രകടനം.. Saroo ന്റെ ചെറുപ്പകാലം മുതലാണു, ("Slumdog Millionaire" ലൂടെ ശ്രദ്ധേയനായ)  Dev Patel (as Saroo Brierley) സ്ക്രീനിൽ എത്തുന്നതെങ്കിലും, Saroo എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ Sunny Pawar നെയാണു ഓർക്കുക..

സിനിമയുടെ പകുതിയിലേറെയും ഇന്ത്യയിലും, ബാക്കി ആസ്ത്രേലിയയിലുമായാണു സംഭവിക്കുന്നത്‌.. ഈ രണ്ട്‌ അവസ്ഥകളേയും നന്നായി അവതരിപ്പിക്കാൻ സംവിധായകനും ക്യാമറാമാനും( Greig Fraser) സാധിച്ചിട്ടുണ്ട്‌.. 2017 ലെ അക്കാഡമി അവാർഡുകളിൽ "Lion"ന്  കിട്ടിയ 'ഏഴ്‌ നോമിനേഷനുകളിൽ' ഒന്ന് ഛായാഗ്രഹണമാണു.. അതുപോലെ തന്നെയാണു എഡിറ്റിംഗും (Alexandre de Franceschi ) പശ്ചാത്തലസംഗീതവും
(Hauschka and Dustin O'Halloran).. ഓരോ സീക്വൻസും മാറുന്നതിന്റെ  'film/shot transition' വളരെ താളാത്മകമായിട്ടുണ്ട്‌..!!

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണു  LION..

Oscar nominations at the 89th Academy Awards, including,
Best Picture,
Best Supporting Actor ( Dev Patel),
Best Supporting Actress ( Nicole Kidman)
Best Adapted Screenplay(Luke Davies),
Best Cinematography (Greig Fraser) and
Best Original Score (Hauschka and Dustin O'Halloran)

2017 ഫെബ്രുവരി 5, ഞായറാഴ്‌ച

Film Review- Silence.

"Taxi Driver"(1976 ),The Aviator(2004), The Departed (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിക്കുകയും, ഒപ്പം Oscar Award,  Palme d'Or, Cannes Film Festival Best Director Award, Silver Lion, Grammy Award, Emmys, Golden Globes, BAFTAs, and DGA Awards ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നൽകി സിനിമാലോകം ആദരിക്കുകയും ചെയ്ത 'Martin Scorsese' ന്റെ  പുതിയ ചിത്രം ,"Silence", അതിന്റെ ഇതിവൃത്തത്തിന്റെ ചരിത്ര പശ്ചാത്തലത്തേക്കാൾ, 'സിനിമാറ്റോഗ്രഫി'യുടെ മേന്മകൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാണു.. 2017 ലെ അക്കാഡമി അവാർഡുകളിൽ, Best Cinematography ക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട "Silence" ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌  Rodrigo Prieto ആണു.. ( Cinematographer of the noted films like, Babel, 21 Grams, The Wolf of the Wall Street, etc..)

പതിനേഴാം നൂറ്റാണ്ടിൽ മതപരിവർത്തന പ്രവർത്തനവുമായി ജപ്പാനിലെ Nagasaki യിൽ എത്തുകയും, തുടർന്ന് ബുദ്ധിസ്റ്റുകളുടെ പീഢനം സഹിയ്ക്കാനാവാതെ കൃസ്തുമതത്തെ തള്ളിപ്പറയാൻ നിർബന്ധിതനായ  Father Cristóvão Ferreira ( Liam Neeson)  എന്ന പോർച്ചുഗീസ്‌ വൈദികനെ തേടി (Jesuit priest) അദ്ദേഹത്തിന്റെ ശിഷ്യന്മാരായ Sebastião Rodrigues ന്റേയും ( Andrew Garfield), Francisco Garupe യുടേയും (Adam Driver) വരവും, തുടർന്ന്  'ബുദ്ധമതമേൽക്കോയ്മക്കുമുൻപിൽ' അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണു ചിത്രത്തിന്റെ ഇതിവൃത്തം..

Mel Gibson ന്റെ  Hacksaw Ridge ലെ  നായകകഥാപാത്രമായ Desmond Doss നെ അവതരിപ്പിച്ച  Andrew Garfield, "Silence" ലെ Fathers Sebastião Rodrigues നെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌..
ഈ അടുത്തകാലത്ത്‌  Myanmar ലെ  Rohingyas Muslims നോട്‌ ചെയ്ത ക്രൂരതപോലെ, കൃസ്തുമതവിശ്വാസികളെ "കയുത്തറുത്തും, പച്ചയ്ക്ക്‌ ചുട്ടെരിച്ചുമൊക്കെ" ഇല്ലാതാക്കിയിരുന്ന നാഗസാക്കിയുടെ മുഖം അനാവരണം ചെയ്യുന്ന   Shūsaku Endō യുടെ 'Silence'  എന്ന കൃതിയെ അവലംബിച്ചാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.. തീർച്ചയായും കണ്ടിരിക്കേണ്ട, ഒരു ചിത്രമാണു "Silence". മനോഹരമായ ഫ്രയിമുകളും കോമ്പോസിഷനും ചെയ്യുക എന്നതിലുപരി, കഥയ്ക്കും കഥാപാത്രങ്ങൾക്കും, കഥയുടെ കാലത്തിനും താളത്തിനും ഒപ്പം സഞ്ചരിക്കുക എന്നതാണു നല്ല സിനിമാറ്റോഗ്രഫി..!
Yes..Rodrigo Prieto proves it..!

2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

Film review,- AMOUR

Austrian  സംവിധായകനായ Michael Haneke യുടെ ഫ്രെഞ്ച്‌ സിനിമയാണു "AMOUR"..
Amour എന്ന ഫ്രഞ്ച്‌ വാക്കിനെ "പ്രണയം" എന്ന് പറയാം..!

കഴിഞ്ഞ ഞായറാഴ്ച്ച(29/01/2017) അന്തരിച്ച വിഖ്യാത ഫ്രഞ്ച്‌ നടി Emmanuelle Riva യുടെ മികവുറ്റ അഭിനയംകൊണ്ട്‌ ശ്രദ്ധേയമായ AMOUR, സംഗീത അധ്യാപകരായിരുന്ന  Anne ( Emmanuelle Riva) ന്റേയും, Georges (Jean-Louis Trintignant) ന്റേയും വാർദ്ധക്യത്തിന്റേയും വാർദ്ധക്യത്തിലും വറ്റാത്ത പ്രണയത്തിന്റേയും കഥ പറയുന്നു..
അടഞ്ഞുകിടക്കുന്ന വീടിന്റെ വാതിൽ പൊളിച്ച്‌, വീടിനുള്ളിലേക്ക്‌ കയറുന്ന പോലീസുകാരുടേയും, തുടർന്ന് Anne ന്റെ 'ദുർഗ്ഗന്ധം വമിക്കുന്ന'  മൃതശരീരത്തിന്റെ ദൃശ്യവുമായി തുടങ്ങുന്ന സിനിമ, വൃദ്ധദമ്പതികളുടെ  മാസങ്ങൾക്കുമുമ്പുള്ള   ജീവിതത്തിന്റെ ഫ്ലാഷ്‌ ബാക്കിലേക്ക്‌ പോകുന്നു..

Anne ന്റെ വിദ്യാർത്ഥിയായിരുന്ന Alexandre യുടെ സംഗീതപരിപാടിയും, അതുകഴിഞ്ഞുള്ള മടങ്ങിവരവും ഉൾപ്പെടുന്ന രംഗത്തിന്റെ വളരെ കുറച്ച്‌ ദൃശ്യങ്ങൾ ഒഴിച്ചാൽ, സിനിമ പൂർണ്ണമായും വീടിനുള്ളിലാണു നടക്കുന്നത്‌.. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ ഇല്ലാതെ, പരസ്പരം സ്നേഹിക്കുന്ന അവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നത്‌ അപ്രതീക്ഷിതമായിട്ട്‌ Anne നു ഉണ്ടാകുന്ന സ്ട്രോക്കും, ചികിത്സയും, തുടർന്നുണ്ടാകുന്ന രണ്ടാമത്തെ സ്ട്രോക്കുമാണു.. ഒരേയൊരു മകളായ Eva (Isabelle Huppert) യുടെ സഹായം പോലുമില്ലാതെ Georges,  Anne നെ പരിചരിക്കുന്നതും, പ്രാഥമികകാര്യങ്ങൾക്കുപോലും സഹായിക്കുന്നതും എല്ലാം നിശ്വാസത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ..! ( Later there comes home nurse)

സിനിമ മുഴുവനും, ഒരു വീടിന്റെ അകത്തളത്തിലാണു നടക്കുന്നതെങ്കിലും, കാഴ്ച്ചക്കാരനെ അൽപം പോലും മുഷിപ്പിക്കാതിരിക്കാൻ സംവിധായകനും ഛായാഗ്രഹകനും( Darius Khondji)  നന്നായി ശ്രദ്ധിച്ചിട്ടുണ്ട്‌.. വൃദ്ധ ദമ്പതികളുടെ ജീവിതാവസ്ഥയ്ക്കും മാനസ്സികാവസ്ഥയ്ക്കുമനുസരിച്ചുള്ള ഫ്രയിമുകളും ലൈറ്റിംഗ്‌ മൂഡും color palette  ഉം നൽകാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്‌..

രണ്ടാമത്തെ സ്ട്രോക്കിനുശേഷം വ്യക്തമായി സംസാരിക്കാൻ പോലും കഴിയാതെ, ചില അവ്യക്ത ശബ്ദങ്ങൾ മാത്രം ഉച്ചരിക്കുന്ന Anne നെ, Georges, തന്റെ ബാല്യകാല അനുഭവങ്ങൾ പങ്കിട്ടുകൊണ്ട്‌  "അവരുടെ നിസ്സഹായതയിൽ നിന്നും മോചിപ്പിക്കുന്ന" കാഴ്ച്ച നമ്മളെ സിനിമയ്ക്കുശേഷവും കൊത്തിവലിക്കും..!
ജനാലയിലൂടെ വീട്ടിനുള്ളിലേക്ക്‌ വരുന്ന പ്രാവിനെ, Georges തുണിയിട്ട്‌ മൂടി പിടിക്കുന്നതും, പിന്നീട്‌ അതിനെ മോചിപ്പിച്ചു എന്ന് കുറിപ്പ്‌ എഴുതിവയ്ക്കുന്നതും, Anne ന്റെ മരണശേഷം അടുക്കളയിൽ Anne ന്റെ സാന്നിധ്യം അറിയുന്നതും, അടുക്കളയിൽ കഴുകാതെ ഇട്ടിരുന്ന പാത്രങ്ങൾ Anne കഴുകിവയ്ക്കുന്നതും, തുടർന്ന്  Georges നേയും കൂട്ടി വീടിനു പുറത്തേക്ക്‌ അപ്രത്യക്ഷമാകുന്നതും, വളരെ romantic ആയ ഒരു അവതരണമായി അനുഭവപ്പെട്ടു..

2012 ലെ Cannes Film Festival ൽ  'Palme d'Or'  ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ AMOUR, Emmanuelle Riva യുടെ അഭിനയത്തികവിനും അംഗീകാരങ്ങൾ നേടിക്കൊടുത്തു..!

AMOUR has won many international awards including the Oscar Award for Best Foreign Language Film.