"Taxi Driver"(1976 ),The Aviator(2004), The Departed (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിക്കുകയും, ഒപ്പം Oscar Award, Palme d'Or, Cannes Film Festival Best Director Award, Silver Lion, Grammy Award, Emmys, Golden Globes, BAFTAs, and DGA Awards ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നൽകി സിനിമാലോകം ആദരിക്കുകയും ചെയ്ത 'Martin Scorsese' ന്റെ പുതിയ ചിത്രം ,"Silence", അതിന്റെ ഇതിവൃത്തത്തിന്റെ ചരിത്ര പശ്ചാത്തലത്തേക്കാൾ, 'സിനിമാറ്റോഗ്രഫി'യുടെ മേന്മകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാണു.. 2017 ലെ അക്കാഡമി അവാർഡുകളിൽ, Best Cinematography ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട "Silence" ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് Rodrigo Prieto ആണു.. ( Cinematographer of the noted films like, Babel, 21 Grams, The Wolf of the Wall Street, etc..)
പതിനേഴാം നൂറ്റാണ്ടിൽ മതപരിവർത്തന പ്രവർത്തനവുമായി ജപ്പാനിലെ Nagasaki യിൽ എത്തുകയും, തുടർന്ന് ബുദ്ധിസ്റ്റുകളുടെ പീഢനം സഹിയ്ക്കാനാവാതെ കൃസ്തുമതത്തെ തള്ളിപ്പറയാൻ നിർബന്ധിതനായ Father Cristóvão Ferreira ( Liam Neeson) എന്ന പോർച്ചുഗീസ് വൈദികനെ തേടി (Jesuit priest) അദ്ദേഹത്തിന്റെ ശിഷ്യന്മാരായ Sebastião Rodrigues ന്റേയും ( Andrew Garfield), Francisco Garupe യുടേയും (Adam Driver) വരവും, തുടർന്ന് 'ബുദ്ധമതമേൽക്കോയ്മക്കുമുൻപിൽ' അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണു ചിത്രത്തിന്റെ ഇതിവൃത്തം..
Mel Gibson ന്റെ Hacksaw Ridge ലെ നായകകഥാപാത്രമായ Desmond Doss നെ അവതരിപ്പിച്ച Andrew Garfield, "Silence" ലെ Fathers Sebastião Rodrigues നെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്..
ഈ അടുത്തകാലത്ത് Myanmar ലെ Rohingyas Muslims നോട് ചെയ്ത ക്രൂരതപോലെ, കൃസ്തുമതവിശ്വാസികളെ "കയുത്തറുത്തും, പച്ചയ്ക്ക് ചുട്ടെരിച്ചുമൊക്കെ" ഇല്ലാതാക്കിയിരുന്ന നാഗസാക്കിയുടെ മുഖം അനാവരണം ചെയ്യുന്ന Shūsaku Endō യുടെ 'Silence' എന്ന കൃതിയെ അവലംബിച്ചാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.. തീർച്ചയായും കണ്ടിരിക്കേണ്ട, ഒരു ചിത്രമാണു "Silence". മനോഹരമായ ഫ്രയിമുകളും കോമ്പോസിഷനും ചെയ്യുക എന്നതിലുപരി, കഥയ്ക്കും കഥാപാത്രങ്ങൾക്കും, കഥയുടെ കാലത്തിനും താളത്തിനും ഒപ്പം സഞ്ചരിക്കുക എന്നതാണു നല്ല സിനിമാറ്റോഗ്രഫി..!
Yes..Rodrigo Prieto proves it..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ