2017 ജനുവരി 31, ചൊവ്വാഴ്ച

Film Review- Fences

Fences..!
എന്തു മനോഹരമായ ചിത്രം..!!

1989- ൽ "Glory" യിലെ അഭിനയത്തിനു
Best Supporting Actor നും, 2001 ൽ "Training Day" യിലെ  'അഴിമതിക്കാരനായ പോലീസുകാര'നു Best Actor ക്കുമുള്ള Oscar അവാർഡുകൾ നേടിയിട്ടുള്ള 'Denzel  Washington', സംവിധായകനായും നായകനായും തിളങ്ങുന്ന ചിത്രമാണു "Fences"..
കുടുംബ ബന്ധങ്ങളുടേയും, മനുഷ്യമനസ്സുകളുടെ അടിയൊഴുക്കുകളുടേയും കഥ പറയുന്ന "Fences", August Wilson ന്റെ Pulitzer Prize നേടിയ കൃതിയുടെ ചലച്ചിത്രാവിഷ്കാരമാണു..

Pittsburghലെ ഒരു 'ചവർ എടുപ്പ്‌' തൊഴിലാളിയായ  Troy Maxson (Denzel Washington) ന്റെ കുടുംബമാണു സിനിമയുടെ പശ്ചാത്തലം.. വിദ്യാഭ്യാസമില്ലാത്ത, എന്നാൽ സ്വന്തം അഭിപ്രായങ്ങളിൽ കടുംപിടത്തക്കാരനായTroy Maxson, Troy യുടെ സ്നേഹിതൻ Jim Bono (Stephen Henderson) യും,  Troy യുടെ ഭാര്യ Rose (Viola Davis) ഉം, മകൻ Cory (Jovan Adepo) യും Troy യുടെ മുൻ ബന്ധത്തിൽ ഉണ്ടായ മകൻ Lyons Maxson (Russell Hornsby) നും, Troy യുടെ 'മാനസ്സിക പ്രശ്നങ്ങളുള്ള' സഹോദരൻ Gabriel Maxson (Mykelti Williamson), നുമാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ..

സിനിമയുടെ പേർ സൂചിപ്പിക്കുമ്പോലെ, രണ്ടു വീടുകൾക്കിടയിൽ ഒരു വേലി കെട്ടുന്നുണ്ടെങ്കിലും, ഇത്‌ മനുഷ്യമനസ്സുകളിലും കുടുംബ ബന്ധങ്ങളിലും കെട്ടെപ്പെടുന്ന വേലിയുടെ പ്രതീകമാണു.. അച്ഛൻ- മകൻ ബന്ധങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിലും, ഭാര്യാ- ഭർത്തൃബന്ധത്തിന്റെ ദൃഢതയും, ഒപ്പം ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങളുമെല്ലാം, തെല്ലും നാടകീയതയില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്‌..
എല്ലാ അഭിനേതാക്കളുടേതും മികച്ച പ്രകടമാണു.. നായകനാണോ നായികയാണോ മുന്നിൽ എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണു.. ഉദാഹരണമായി, Troy യ്ക്ക്‌ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ആ സ്ത്രീ ഗർഭിണിയാണെന്നും, Troy തന്നെ ഭാര്യയോട്‌ പറയുന്ന രംഗം.. ആ വിവരം പറയുന്ന Troy യുടെ മനോവ്യാപാരവും, അത്‌ കേട്ടുനിൽക്കുന്ന Rose ന്റെ നിസ്സംഗതയിൽ തുടങ്ങി, പിന്നീട്‌ ഘട്ടം ഘട്ടമായി ഉണ്ടാകുന്ന  വൈകാരിക മാറ്റങ്ങളും ഇമവെട്ടാതെ കണ്ടിരുന്നുപോകും.. 18 വർഷമായി Rose നോടൊപ്പം ജീവിക്കുന്ന തനിക്ക്‌ ഒരു space ഉം change ഉം കിട്ടാനാണു മറ്റൊരു ബന്ധത്തിനുപോയത്‌ എന്ന് Troy പറയുമ്പോൾ, "അതേ 18 വർഷങ്ങളായി എല്ലാറ്റിലും നിങ്ങളെ മാത്രം കാണുന്ന എന്നെക്കുറിച്ച്‌ ഓർത്തില്ലല്ലോ..?"  എന്ന് ചോദിക്കുന്ന Rose നെ മറക്കാനാവില്ല..!  'Viola Davis' എന്ത്‌ കയ്യൊതുക്കത്തോടെയാണു ആ നിമിഷത്തെ അവതരിപ്പിച്ചിരിക്കുന്നത്‌..!! അതുപോലെ, 'ഒരിക്കൽ പോലും സ്ക്രീനിൽ' തെളിയാത്ത, Troy യുടെ കാമുകി  പ്രസവത്തോടെ മരിച്ചു, എന്ന ഫോൺ സന്ദേശം ഭർത്താവിനെ അറിയിക്കുന്ന ഭാര്യ..!! കാമുകിയുടെ മരണത്തെത്തുടർന്ന്, കൈക്കുഞ്ഞുമായി Troy വീട്ടിൽ വരുമ്പോഴുള്ള Rose ന്റെ നിസ്സംഗതയും, പിന്നീട്‌ വീടിന്റെ പിൻവാതിൽ പടിയിലിരുന്ന് കുഞ്ഞിനെ ലാളിക്കുന്ന ശബ്ദം കേൾക്കുമ്പോൾ, Rose ൽ ഉണരുന്ന മാതൃത്വവും..! അങ്ങനെ ഒരുപാട്‌   ഹൃദയസ്പർശ്ശിയായ അഭിനയമുഹൂർത്തങ്ങളാണു Rose എന്ന കഥാപാത്രത്തിലൂടെ  Viola Davis സമ്മാനിക്കുന്നത്‌..!!

അച്ഛന്റെ സമീപനം സഹിയ്ക്കവയ്യാതെ വീടുവിട്ടുപോയ Cory പട്ടാളക്കാരനായെങ്കിലും, അച്ഛന്റെ മരണശേഷമാണു വീട്ടിലേക്ക്‌ തിരികെവരുന്നത്‌.. വീട്ടിൽ എത്തുന്ന Cory യെ വരവേൽക്കുന്നത്‌ അച്ഛന്റെ 'അവിഹിത സന്തതിയായ' മകളാണു.. തുടർന്ന് പിതാവിനേക്കുറിച്ച്‌ വെറുപ്പോടെ സംസാരിക്കുന്ന മകനു, 'പിതാവ്‌ എങ്ങനെയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നന്മകൾ എന്തായിരുന്നുവെന്നും' അമ്മ  വിവരിച്ചുകൊടുക്കുന്നതും, തുടന്ന് rehabilitation center ൽ ആയിരുന്ന Gabriel  Maxson ന്റെ മടങ്ങിവരവും ഒക്കെ നടക്കുമ്പോൾ, 'ആകാശത്തിന്റെ ചില്ലകളിൽ എവിടെയോ ഇരുന്ന്  Troy ഇതൊക്കെ കാണുന്നുണ്ടാവും എന്ന സന്ദേശവുമായി, മരച്ചില്ലകൾക്കിടയിലൂടെ ഊർന്ന് ഇറങ്ങുന്ന സൂര്യനിൽ സിനിമ അവസാനിക്കുന്നു..!!!

ഈയടുത്ത ദിവസങ്ങളിൽ കണ്ടതിൽ ഏറ്റവും മികച്ച സിനിമയും.. ഒപ്പം ശക്തമായ ഒരു സ്ത്രീ കഥാപാത്രവും..!!!

2017 ജനുവരി 29, ഞായറാഴ്‌ച

Film review - Hacksaw Ridge

"Braveheart"  ഉം "The Passion of the Christ"  ഉം കൊണ്ട്‌ ലോക സിനിമാ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ Mel Gibson ന്റെ ഏറ്റവും പുതിയ ചിത്രം "Hacksaw Ridge" ഒരു യദാർത്ഥ ജീവിതകഥയാണു.. 'Seventh-day Adventist Christian' ആയ 'Desmond Doss' ന്റെ കഥ.. രണ്ടാം ലോകമഹായുദ്ധത്തിൽ, ജപ്പാനിലെ Okinawa യിലെ  Hacksaw എന്ന battle field ൽ നിന്നും യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ 75  പട്ടാളക്കാരെ ഒറ്റയ്ക്ക്‌ രക്ഷപ്പെടുത്തിയ Desmond Doss  (conscientious objector) ന്റെ സാഹസികതയും മനോധൈര്യവും, ഒപ്പം ദൈവത്തിലുള്ള കറകളഞ്ഞ വിശ്വാസവുമാണു ഈ ചിത്രത്തിന്റെ പശ്ചാത്തലം..
സൈനികനായിരുന്ന പിതാവിനു മക്കൾ പട്ടാളസേവനം ചെയ്യുന്നതിൽ താത്പര്യമില്ലായിരുന്നു.. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ കൂട്ടുകരുടെ ശവക്കല്ലറകൾക്കരികിൽ, അവരെ ഓർത്ത്‌ തേങ്ങുകയും, 'അവരോട്‌ സംസാരിക്കുകയും' ചെയ്യുന്ന, അമിത മദ്യപാനിയായ പിതാവിന്റെ രണ്ടുമക്കളും രണ്ടാം ലോകമഹായുദ്ധത്തിന്റെ സൈന്യത്തിൽ എത്തിയെങ്കിലും, അതിൽ Desmond Doss എത്തിയത്‌ വളരെ ആകസ്മികമായിട്ടാണു.. ഒരു അപകടത്തിൽ പരിക്കേറ്റ ചെറുപ്പക്കാരനെ ആശുപത്രിയിൽ എത്തിക്കുകയും, ആശുപത്രിയിലെ സുന്ദരിയായ നെഴ്സിൽ ആകൃഷ്ടനാകുകയും, ഒപ്പം Dorothy Schutte(nurse) ചെയ്യുന്ന സേവനം ജീവൻ രക്ഷാപ്രവർത്തനമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന Desmond Doss, സൈന്യത്തിൽ ഒരു 'medic' ആയി ചേരാൻ തീരുമാനിക്കുകയും, അതിനായി ആതുരശുശ്രൂഷയെക്കുറിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..

അമ്മയെ നിരന്തരമായി ഉപദ്രവിച്ചിരുന്ന അച്ഛന്റെ തോക്ക്‌ പിടിച്ചുവാങ്ങി, പിതാവിനുനേരെ തന്നെ തിരിയുന്ന Doss ന്റെ മനസ്സ്‌ മാറുകയും, പിന്നീട്‌ ഒരിക്കലും തോക്ക്‌ കൈകൊണ്ട്‌ തൊടില്ലെന്നും, ആരെയും കൊല്ലില്ലെന്നും തീരുമാനിക്കുന്നു.. ഈ തീരുമാനവുമായി സൈന്യത്തിൽ എത്തുന്ന Doss നു, ഒരുപാട്‌ കളിയാക്കലുകളും, പീഢനങ്ങളും, ഒടുവിൽ Court Martial വരെ സഹിക്കേണ്ടിവരുന്നു.. എന്നാൽ, അച്ഛനും കാമുകിയും  സഹായത്തിനെത്തുന്നതോടെ, അയ്യാളുടെ ആഗ്രഹം അനുസരിച്ച്‌ ആയുധമില്ലാതെ യുദ്ധമുഖത്ത്‌ പോകാനും, ഒരു  Conscientious objector and Medic ആയി പ്രവർത്തിക്കാനും അനുമതി കിട്ടുന്നു.. തുടർന്ന്  Okinawa യിൽ എത്തുന്ന, Desmond Doss, Hacksaw യിലെ യുദ്ധമുഖത്ത്‌ നടത്തുന്ന അത്ഭുതകരമമായ രക്ഷാപ്രവർത്തനത്തോടെ, "തന്നെ തള്ളിപ്പറഞ്ഞവരെല്ലാം, തന്നെ ബഹുമാനിക്കുകയും ആദരിക്കുകയും" ചെയ്യുന്നത്‌ ഒരു പുഞ്ചിയോടെ കാണുന്നു..

സിനിമയുടെ നല്ലൊരു പങ്കും യുദ്ധമാണു.. യുദ്ധത്തിന്റെ ഭീകരമുഖം, അതേ തീവ്രതയോടെ അവതരിപ്പിക്കാൻ Mel Gibson നും ക്യാമറമാൻ  Simon Duggan നും,  ഒപ്പം ആ ഫ്രയിമുകളുടെ താളം നിലനിർത്താൻ എഡിറ്റർ John Gilbert നും കഴിഞ്ഞിട്ടുണ്ട്‌..! ഓരോ ഫ്രയിമും അത്രയും കൃത്യതയോടെയാണു ചെയ്തിരിക്കുന്നത്‌.. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഗംഭീരപ്രകടനമാണു കാഴ്ച്ചവച്ചിരിക്കുന്നത്‌ എങ്കിലും,  Desmond Doss നെ  അവതരിപ്പിച്ച   Andrew Garfield ന്റെ അഭിനയം ഏറെ പ്രശംസനീയമാണു.. വളരെ കൈയൊതുക്കത്തോടെയാണു ഈ ചെറുപ്പക്കാരൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌.. അതുകൊണ്ടുതന്നെ, സിനിമ കഴിഞ്ഞും, 'Desmond Doss' ന്റെ പുഞ്ചിരിക്കുന്ന മുഖവും, ആ നിഷ്കളങ്ക നേത്രങ്ങളും നമ്മൾ ഓർക്കും..!! ഒപ്പം Teresa Palmer അവതരിപ്പിച്ച Dorothy Schutte നേയും...!!
യുദ്ധാനന്തരം, അമേരിക്ക Desmond Doss നു ഏറ്റവും വലിയ സൈനികബഹുമതിയായ "the Medal of Honor" നൽകി ആദരിച്ചു..  87ാം വയസ്സിൽ, 2006 മാർച്ച്‌ 23 നാണു Desmond Doss ഈ ലോകത്തോട്‌ വിടപറയുന്നത്‌..

Mel Gibson ന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ തന്നെയാണു  "Hacksaw Ridge" ന്റേയും സ്ഥാനം..!

2017 ജനുവരി 28, ശനിയാഴ്‌ച

Film review- Moonlight

Moonlight..

"Medicine for Melancholy" (2008) എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ  Barry Jenkins ന്റെ 'Moonlight', സമകാലിക African American ജനതയുടെ സാമൂഹ്യ അവസ്ഥയുടേയും മാനോവ്യാപാരങ്ങളുടേയും ഒരു നേർചിത്രമാണു..  ഇത്തവണത്തെ  Oscar  അവാർഡിനു എട്ട്‌ നാമനിർദ്ദേശങ്ങൾ ലഭിച്ച Moonlight  പഠനവിധേയമാക്കേണ്ട ഒരു ചിത്രമാണു..
  'Chiron' എന്ന കറുത്തവർഗ്ഗക്കാരന്റെ -bullied, neglected and all-but-silent child- ബാല്യാവസ്ഥയിൽ  തുടങ്ങുന്ന ചിത്രം, അയ്യാളുടെ കൗമാരം, യൗവനം എന്ന മൂന്ന് അവസ്ഥകളെ പ്രതിപാദിക്കുന്നു. ഈ മൂന്ന് തലങ്ങളേയും സിനിമയിലും വേർത്തിരിച്ചിട്ടുണ്ട്‌.. 1) Little, 2) Chiron, 3) Black, എന്നിങ്ങനെ.. വളരെ അന്തർമുഖനായ ഒരു കുട്ടിയുടെ ജീവിതാവസ്ഥകളാണു ചിത്രത്തിൽ പ്രതിപാദിക്കുന്നത്‌ എന്ന ഒറ്റ വാചകത്തിൽ ഈ സിനിമയെ ഒതുക്കാനാവില്ല..
പൊതു ഇടങ്ങളിലും, സ്കൂളിലുമെല്ലാം കളിയാക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന Chiron ന്റെ (Alex Hibbert)  വളർച്ചയുടെ ഘട്ടങ്ങളിൽ കടന്നു വരുന്ന ഓരോ കഥാപാത്രവും അയ്യാളെ നന്നായി സ്വാധീനിക്കുന്നുണ്ട്‌..  Juan (Mahershala Ali) എന്ന മയക്കുമരുന്ന് കച്ചവടക്കാരനും (crack dealer) കൂട്ടുകാരനായ  Kevin (Jaden Piner) നും അമ്മ Paula (Naomie Harris) യുമാണു Chiron നെ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ സ്വാധീനിക്കുന്നത്‌.. പൊതുവേ, ശക്തമായ  inferiority complex (and meek personality too ) ഉള്ള Chiron അൽപമെങ്കിലും മനസ്‌ തുറക്കുന്നത്‌ കൂട്ടുകാരനോടാണു.. പിന്നീട്‌, ആദ്യം വേദനിപ്പിച്ച Juan അവനെ പലപ്പോഴും കൂടെ കൂട്ടുകയും, നീന്താൻ പഠിപ്പിക്കുകയും ചെയ്യുന്നു.. എന്നാൽ, emotionally abusive ആയിട്ടുള്ള അമ്മ, ലഹരിയുടേയും കുത്തഴിഞ്ഞ ജീവിതത്തിന്റേയും ലോകത്തുനിന്നും ഉയിത്തിഴുന്നേൾക്കുന്നത്‌  Chiron നെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും മാത്രമാണു..!

സിനിമയുടെ രണ്ടാം ഘട്ടത്തിൽ, Chiron (now played by Ashton Sanders) ന്റെ കൗമാരമാണു..  Juan (Mahershala Ali) മരണശേഷം Juan ന്റെ കാമുകിയായിരുന്ന  Teresa യുടെ(Janelle Monáe) വീട്ടിൽ താമസ്സിക്കുന്ന Chiron നു സ്കൂളിലെ bullying തുടർക്കഥയാകുന്നു.. ഇതിനിടയിൽ കൂട്ടുകാരനായ Kevin( now played by Jharrel Jerome) നോട്‌ മനസ്സ്‌ തുടക്കുമ്പോൾ, Kevin, Chiron നെ ഗാഢമായി ചുംബിക്കുകയും, ഒപ്പം തന്റെ "കൈകൊണ്ട്‌ ഭോഗാനുഭവം" ഉണ്ടാക്കിക്കൊടുക്കയും ചെയ്യുന്നേടത്ത്‌, Chiron ന്റെ ജീവിതത്തിലെ change തുടങ്ങുന്നു..!! കൂടാതെ Kevin അവനെ "Black" എന്ന് വിളിക്കാനും തുടങ്ങുന്നു.. തുടർന്ന് , സ്കൂളിലുണ്ടാകുന്ന ഒരു അടിപിടിയിൽ പരാജയപ്പെട്ടുപോയ Chiron പിറ്റേ ദിനം, തലേദിവസം തന്നെ തല്ലിയ Terrel നെ കസേര കൊണ്ട്‌ അടിക്കുകയും, തുടർന്ന് അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്യുന്നതോടെ രണ്ടാം ഘട്ടം അവസാനിക്കുന്നു..!

സിനിമയുടെ മൂന്നാം  ഘട്ടത്തിൽ,
ചെറുപ്പക്കാരനായ Chiron (now played by Trevante Rhodes) നും, drug treatment facility ൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ പശ്ചാത്താപവും, ഒപ്പം Juan നെപ്പോലെ ഒരു  മയക്കുമരുന്ന് കച്ചവടക്കാരനായി മാറുന്ന Chiron ന്റെ ജീവിതവും, സ്നേഹിതനായ Kevin നുമായുള്ള  (now played by André Holland)  കൂടിച്ചേരലും, Kevin അല്ലാതെ തനിക്ക്‌ മറ്റൊരു സൗഹൃദമില്ലെന്ന ഏറ്റുപറയലും കഴിഞ്ഞു, അവർ ആലിംഗന ബദ്ധരായി ഇരിക്കുന്ന അവസ്ഥയിൽ അവസാനിക്കുന്ന ചിത്രം ഒരുപാട്‌ ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നു..!

ചിത്രത്തിന്റെ നല്ലൊരു ഭാഗവും രാത്രിയുടെ പശ്ചാത്തലത്തിലാണു നടക്കുന്നത്‌.. ചെറുപ്രായത്തിലേ, ഒരുപാട്‌ bullying, neglecting,  harassment both physical and emotional,  തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയുടെ മസസ്സിന്റെ തലങ്ങളായാണു, ഈ സിനിമയിൽ രാത്രിയും പകലും കടന്നുപോകുന്നത്‌..
വളരെ എളുപ്പത്തിൽ, കഥാംശം കുറിച്ചെങ്കിലും, അത്രയും എളുപ്പത്തിൽ ഈ സിനിമ പറഞ്ഞുതീരാൻ കഴിയില്ല.. അത്രയേറെ ആഴമുള്ള മനോവ്യാപാരങ്ങളാണു ഇതിലെ ഓരോ കഥാപാത്രത്തിനുള്ളിലും നടക്കുന്നത്‌.. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ സിനിമ സംഭവിക്കുന്നത്‌ ആ കഥാപാത്രങ്ങളുടെ ഉള്ളറകളിലാണു.. അവിടേക്ക്‌ എത്തുവാൻ, കുറച്ച്‌ മനോവ്യായാമം അനിവാര്യമാണു..!!!

2017 ജനുവരി 27, വെള്ളിയാഴ്‌ച

Film review- Dear Zindagi and Raess

Shah Rukh Khan എന്ന നടന്റെ രണ്ട്‌ വ്യത്യസ്ത മുഖങ്ങളാണു "Dear Zindagi" യിലും "Raess" ലും കാണുന്നത്‌.. വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും, ട്രീറ്റ്മെന്റിന്റെ പ്രത്യേകതകൊണ്ടും എനിക്ക്‌ ഇഷ്ടമായത്‌  Dear Zindagi യാണു.. ഒരു നായികാ പ്രാധാന്യമുള്ള ചിത്രമാണെങ്കിലും, അതിലെ 'ജഹാംഗീർ ഖാൻ' എന്ന സൈക്കോ തെറാപിസ്റ്റ്‌ ഇപ്പോഴും കൂടെയുണ്ട്‌..  ചിത്രം വളരെ ലൈറ്റാണു.. അതിലുപരി ആലിയ ഭട്ടിന്റെ പ്രകടനവും.. ഒപ്പം,ഏതൊരു സൈക്കോതെറാപ്പിയിലും സംഭവിക്കാൻ സാധ്യതയുള്ള "counter transformation"  നെ വളരെ നന്നായി 'സ്ക്രീനിൻ നിന്നും' ഒഴിവാക്കാൻ സംവിധായകനു  (Gauri Shinde)കഴിഞ്ഞു എന്നതും ചിത്രത്തോടുള്ള ഇഷ്ടം കൂട്ടുന്നു...!!

എന്നാൽ,ഇന്നലെ ഉച്ച കഴിഞ്ഞ്‌ മോനോടൊപ്പമിരുന്ന് കണ്ട  'La La Land' ന്റെ എനർജ്ജിയുമായിട്ടാണു രാത്രിയിൽ ഭാര്യയോടൊപ്പം 'Raess' കാണാൻ പോയതെങ്കിലും, ചിത്രം വളരെ heavy യായിട്ടാണു തോന്നിയത്‌.. കുട്ടി Raess ൽ നിന്നും, മധ്യരാജാവായ വലിയ Raess ലേക്കുള്ള വളർച്ചയുടെ വഴികളും, വെട്ടിനിരത്തലുമെല്ലാം, അനിവാര്യമായ ഒരു അവസാനത്തിലേക്കാണു എന്ന ക്ലൈമാക്സിലെ 'കാവ്യനീതിയും', ഒപ്പം Nawazuddin Siddiqui എന്ന  നടന്റെ ഇരുത്തം വന്ന പ്രകടനവും കുറച്ചൊരു ആശ്വാസമായി..! Shah Rukh Khan ന്റെ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇഷ്ടമായി..ശ്രീ K.U.Mohanan  കഥയുടെ കാലത്തിനും മൂഡിനുമൊപ്പം പോകുന്നുണ്ട്‌..!!

Film review- La La Land

...La La Land...!!!
For me, it was an amazing musical treat..!! Yes.. the latest film, written and directed by Damien Chazelle, (the director of Whiplash)
and starring,
Ryan Gosling (as Sebastian Wilder, a struggling jazz pianist and  performer),
and , Emma Stone (as Mia Dolan, a girl who cherishes a passion for acting,and later becomes an actress)..

Yes..as I said in the beginning, it is an amazing and rejuvenating romantic musical love comedy, which keeps you  thrilled.. So, don't miss this movie which got "Fourteen record tying  nominations" in the forthcoming Oscar awards.. including Best Picture, Best Director (Chazelle), Best Actor (Gosling), Best Actress (Stone) and two Best Original Songs, "Audition (The Fools Who Dream)" and "City of Stars". The film also won in every category it was nominated for at the 74th Golden Globe Awards with a record-breaking seven wins.!

Damien Chazelle, the director of the movie is fond of music and opera. So,he aesthetically uses the same in the cinema. That is the highlight.. The song visualisations are simply amazing.. He mimics many popular Hollywood song sequences of yester decades,which gives  the movie ,a "classical touch...!" Not only the music,but the lyrics too...!!

So the musicians and music lovers, don't miss the movie..

Karun Akar Balabhaskar Chandran Baiju Balakrishnan Anil Bs Swathi George  Nandu Maharajas Sreenath Sankarankutty Ajith Namboothiri Ajith Neelanjanam Srikant Murali  and more..!

Film Review - Arrival

...ഇത്തവണത്തെ ഓസ്കാർ അവാർഡുകൾക്ക്‌ പരിഗണിക്കപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങൾ La La Land, Moonlight, Manchester by the Sea, Hello or High Water, Fences, Arrival,Lion, Hidden Figures, Deadpool, Silence ,Live by Night..etc തുടങ്ങിയവയാണു.. ഛായഗ്രഹണം സംവിധാനം കഥ സംഗീതം  അഭിനയം തുടങ്ങി എല്ലാ മേഖലയിലും മികവ്‌ പുലർത്തുന്നവയാണെന്നാണു റിവ്യൂകളിൽനിന്നും മനസ്സിലാകുന്നത്‌..
ഇവയിൽ "Arrival"  എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്‌ കഴിഞ്ഞ വർഷം 'Sicario' എന്ന ചിത്രം ചെയ്ത Dennis Villeneuve  ആണു.. Roger Deakins ന്റെ ഛായാഗ്രഹണത്തിൽ,ഏറെ ശ്രദ്ധിക്കപ്പെട്ട ആ ആക്ഷൻ സിനിമയ്ക്ക്‌ ശേഷം  Dennis Villeneuve ചെയ്ത ഈ Mystery/ Science Fiction  ഇന്നലെ കണ്ടു.. എനിക്ക്‌ ഇഷ്ടമായി..

അന്യഗ്രഹജീവികൾ അഥവാ aliens ന്റെ കഥ പറയുകയോ,അല്ലെങ്കിൽ അവ ഉൾക്കൊള്ളുന്നതോ ആയ നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്‌.. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമാണു Arrival...(Based on "Story of Your Life" by Ted Chiang)..കാരണം ഈ ചിത്രം linguistic approach ലാണു aliens നെ സമീപിക്കുന്നത്‌.. Dr.Louise Banks (Amy Adams)  എന്ന Linguistics professor ലൂടെയും, aliens  നോട്‌ സംവദിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെയും വികസിക്കുന്ന സിനിമയിൽ, അതിലും പ്രധാന  കഥാപാത്രം "സമയ"മാണു.. 'ഇന്നലെയും ഇന്നും നാളെ'യുമെന്നത്‌, ഒട്ടും അരോചകമാകാതെ, താളത്തിൽ പറയാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.. Linear ആയ ഒരു സമയക്രമം സിനിമയിലില്ല.. Non linear ആയ ഒരു time approach ആണു സിനിമയിൽ ഉടനീളം കാണുന്നത്‌..!

എപ്പോഴും സംവിധായകന്റെ കണ്ണുകളിലൂടെ നോക്കാൻ ഒരു ഛായാഗ്രാഹകനു കഴിയണം.. അതുതന്നെയാണു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌.. ഓരോ സീനിന്റേയും മൂഡ്‌ നഷ്ടമാകാതെ, ഓരോ ഫ്രയിമും അതിന്റേതായ 'മൂഡ്‌ ലൈറ്റി'ലൂടെ ഒരുക്കാൻ Arrival ന്റെ ഛായാഗ്രാഹകനു (Bradford Young ) കഴിഞ്ഞിട്ടുണ്ട്‌.. ഇപ്പോഴത്തെ അക്കാഡമി അവാർഡിൽ, Best Cinematography ക്കുള്ള അംഗീകാരം  തേടിയെത്തും എന്ന് കരുതുന്നു.. എങ്കിലും Silence, Moonlight എന്ന ചിത്രങ്ങളുടേയും Cinematography ഗംഭീരമാണെന്ന് കേൾക്കുന്നു.. ഓരോ ദിവസം ഓരോ ചിത്രങ്ങൾ എന്ന രീതിയിൽ ഇവയെല്ലാം കാണും..!
ഒരു കാര്യം കൂടി.. Christopher Nolen ന്റെ 'Interstellar' എന്ന ചിത്രത്തിൽ,അതിന്റെ മൂഡിനെ സ്വാധീനിച്ചത്‌ ആ സിനിമയുടെ theme music ആണു.. അതുപോലെ മികച്ചതാണു Arrival ലെ പശ്ചാത്തലസംഗീതവും..!!

Film review- Eternal Sunshine of s Spotless mind

...വൈകിയാണെങ്കിലും,ചില ആഗ്രഹങ്ങൾ സാധിക്കുമ്പോഴുണ്ടാവുന്ന ആനന്ദം..!! അതാണു ഇന്നലെ രാത്രിയിൽ "Eternal Sunshine of the Spotless Mind " എന്ന ചിത്രം കണ്ടതിലൂടെ അനുഭവിച്ചത്‌.. ഏറെ നാളായി കാണണമെന്ന് ആഗ്രഹിച്ച സിനിമ.. വളരെയേറെ ചർച്ചചെയ്യപ്പെട്ട romantic science fiction നാണു 2004 ൽ പുറത്തിറങ്ങിയ "Eternal Sunshine of the Spotless Mind"... Michel Gondry സംവിധാനം ചെയ്ത്‌,  Jim Carrey ഉം , Kate Winslet ഉം, പ്രധാനവേഷങ്ങൾ ചെയ്ത ഈ ചിത്രം, പരസ്പര സ്നേഹത്തിന്റെ ആഴമറിയാതെ, പരസ്പര ബന്ധത്തിന്റെ ഓർമ്മകളെ മനസ്സിൽ നിന്നും ശാസ്ത്രീയമായി ഒഴിവാക്കുന്നതും, എന്നാൽ, "മനസ്സിന്റെ ആഴങ്ങളിൽ ഉറച്ചുപോയ ഇഷ്ടത്തിന്റെ ആഴം" തിരിച്ചറിഞ്ഞ്‌ വീണ്ടും ഒരുമിച്ചൊരു ജീവിതത്തിലേക്ക്‌ എത്തുന്ന Joel Barish(Jim Carrey) ന്റേയും  Clementine Kruczynski(Kate Winslet) യുടേയും സന്തോഷത്തിൽ അവസാനിക്കുന്നു..!  സിനിമയുടെ നല്ലൊരു ഭാഗവും Joel Barish ന്റെ ഓർമ്മക്കടലിലാണു സംഭവിക്കുന്നത്‌..!

എന്തു കാൽപ്പനികവും മനോഹരവുമായിട്ടാണു ഈ ചിത്രം ചെയ്തിരിക്കുന്നത്‌..!!!
Really...the shy, soft-spoken Joel Barish and the unrestrained free-spirit Clementine Kruczynski  entertain us a lot... and they leave a pain in our hearts..!!!

Alexander Pope ന്റെ "Eloisa to Abelard" എന്ന കൃതിയിലെ വാക്കുകൾ തലക്കെട്ടായി ഉപയോഗിച്ചിരിക്കുന്ന ഈ  ചിത്രത്തിനു, 2004ലെ "മികച്ച തിരക്കഥയ്ക്കുള്ള" ഓസ്കാർ ( Kaufman, Gondry, and Bismuth) പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌..!!!

Yes.. as  Friedrich Nietzsche said, “Blessed are the forgetful, for they get the better even of their blunders...!!"

Film Review- , Lunch Box

പ്രണയത്തിന്റെ പാഥേയം..നോവിന്റേയും..

   വെള്ളിത്തിരയിലെ മായാജാലങ്ങൾ എപ്പോഴും നമ്മുടെ മനസ്സിലും ഒരു തിരയിളക്കം ഉണ്ടാക്കാറുണ്ട്..കലാമൂല്യവും കച്ചവട സാധ്യതയും ഒരുപോലെ നിലനിർത്തേണ്ടത് സിനിമയുടെ നിലനില്പ്പിനു അനിവാര്യമാണ്..ലൂമിയർ സഹോദരന്മാർ തുടക്കം കുറിച്ച ചലച്ചിത്രസങ്കല്പ്പം,സാങ്കേതികതയുടെ പല മാറ്റങ്ങൾക്കും പാത്രീഭവിച്ച്,പുതിയ കാഴ്ച്ചകളും  സമീപനങ്ങളുമായി നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും..

  ആധുനിക സാങ്കേതികവിദ്യകളും ചിത്രീകരണരീതികളൂം സിനിമാ  നിർമ്മാണം കൂടുതൽ ജനകീയമാക്കി. ചലച്ചിത്രഭാഷയിലും വ്യാകരണത്തിലുമെല്ലാം മാറ്റങ്ങൾ വന്നു. ഒപ്പം സിനിമാപ്രവർത്തകരുടേയും സിനിമാ ആസ്വാദകരുടേയും അഭിരുചികളും മാറി.ജീവിതത്തിലുണ്ടായ  താളവ്യത്യാസങ്ങൾ കലയിലും എഴുത്തിലുമെല്ലാം പ്രകടമായിത്തുടങ്ങി.. ഈ മാറ്റങ്ങളെയെല്ലാം ‘നവ തലമുറ’ അഥവാ ന്യൂ ജെനറേഷൻ എന്ന ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി....പലരും ഇത്തരം മലവെള്ളപ്പാച്ചിലിനുമുൻപിൽ പകച്ചു നിന്നു...മറ്റു ചിലർ മാറി നിന്നു..ഇനിയും ചിലർ പുതിയ പരീക്ഷണങ്ങളും സ്വപനങ്ങളുമായി കടന്നുവന്നു.. ചലച്ചിത്രകാരന്റെ സ്വപ്നസഞ്ചാരപാതയിലൂടെ , കാഴ്ച്ചപ്പാടുകളിലൂടെ, ആസ്വാദനത്തിന്റെ പുതിയ  മേച്ചില്പുറങ്ങളിലൂടെ  നവ്യാനുഭവങ്ങളും തേടി കാഴ്ച്ചക്കാരനും സഞ്ചരിക്കുന്നു...കുഴലൂത്തുകാരനെ അനുഗമിച്ച കുട്ടികളെപ്പോലെ..അത്തരമൊരു ചലച്ചിത്ര അനുഭവമാണ് റിതേഷ്  ബത്രയുടെ ‘ലഞ്ച് ബോക്സ്’ എന്ന സിനിമ സമ്മാനിക്കുന്നത്..

  മുംബൈയിലെ ഒരു സാധാരണക്കാരനായ സംവിധായകന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭം കൂടിയാണ് ‘ലഞ്ച് ബോക്സ്’.. കമിതാക്കൾക്കിടയിൽ സന്ദേശവാഹകരായി മാറിയ മേഘത്തേയും,അരയന്നത്തേയും,പ്രാവിനേയും,എന്തിനേറെ, അഞ്ചലോട്ടം  മുതൽ വാട്സ് അപ്പും സോഷ്യൽ മീഡിയയേയും  എല്ലാം നമ്മുക്ക് പരിചിതമാണ്.. എന്നാൽ ഇവിടെ മുംബൈ നഗരത്തിലെ തിരക്കിൽ മുങ്ങിയും പൊങ്ങിയും,  ഉച്ചഭക്ഷണം  എത്തേണ്ട കൈകളിൽ എത്തിക്കുന്ന, “ഡബ്ബ വാലാസിന്റെ” കൈപ്പിഴ തീർക്കുന്ന പ്രണയമാണ് ഇതിവൃത്തം. കുഞ്ഞിനെ സ്കൂളിലേക്കൂള്ള റിക്ഷാക്കാരന്റെ പക്കലേക്ക് അയച്ചശേഷം,രാവിലെ തന്നെ ഓഫീസിലേക്ക് പോയ ഭർത്താവിനു ഉച്ചഭക്ഷണം തയ്യാറാക്കുന്ന സാധാരണ വീട്ടാമ്മയായ  ഇലയുടെ (നിമ്രാത് കൗർ) പാചക പരീക്ഷണങ്ങളിലൂടെ സിനിമ  കാഴ്ച്ചക്കാരനിലേക്ക് ഒഴുകി ഇറങ്ങാൻ തുടങ്ങുന്നു..തന്റെ പാചകമുല്പ്പടെ,എല്ലാ ആശങ്കകൾക്കും മറുപടി നല്കുന്ന, സഹായിക്കുന്ന ‘ശബ്ദസാനിധ്യമായ’  മിസ്സിസ് ദേശ്പാൻഡെ ആന്റി ഒപ്പം കൂടുന്നു...തുടർന്നു, ഡബ്ബാവാലാ ലഞ്ച് ബോക്സ് കൈപ്പറ്റി,സൈക്കിളിലും,തിരക്കുള്ള ട്രെയിനുമെല്ലാം സഞ്ചരിച്ച്,ഒടുവിൽ സാജൻ  ഫെർനാന്റസിന്റെ (ഇർഫാൻ  ഖാൻ) കൈകളിലെത്തി,അദ്ദേഹം അതു  രുചിച്ചുനോക്കി കഴിക്കുന്നു...പോയ വഴികളിലൂടെ സഞ്ചരിച്ച്,ലഞ്ച് ബോക്സ് തിരികെയെത്തുമ്പോൾ അതു പരിശോധിക്കുന്ന ഇല സന്തോഷവതിയാവുന്നു..ഭർത്താവ്  ഭക്ഷണം മുഴുവനും കഴിച്ചതിന്റെ സന്തോഷം ‘ആന്റിയോട്’ പങ്കിടുന്നു...വൈകീട്ട് വീടണയുന്ന ഭർത്താവിന് ഇല വാതിൽ തുറക്കുന്നു...വീട്ടിലേക്ക്  കടന്നുവരുന്ന സാജനെ പ്രതീക്ഷിക്കുന്നവർക്ക് തെറ്റുന്നു..ഇലയുടെ ഭർത്താവായ രാജീവായി നകുൽ വായിദ് രംഗപ്രവേഷം ചെയ്യുന്നു.. തുടർന്നു,തന്റെ പാചകത്തെക്കുറിച്ചുള്ള അഭിപ്രായം ആരായുമ്പോൾ,തിരക്കിനിടയിൽ, ‘കോളി ഫ്ളവർ’കൊണ്ടുള്ള കറി നന്നായിരുന്നു എന്ന് മറുപടി..താൻ കൊടുത്തുവിട്ട ലഞ്ച് ബോക്സിൽ ഇങ്ങനെയൊരു കറിയില്ലായിരുന്നുവെന്നും,അതു മറ്റാരോ ആണ് കഴിച്ചതെന്നും ഇലയ്ക്ക് മനസ്സിലാവുന്നുണ്ടെങ്ങിലും,അവൾ അതു രാജീവിനോടു പറയുന്നില്ല.. അതുതന്നെയാണ് ഈ സിനിമയുടെ ‘റ്റ്വിസ്റ്റും’ വിജയവും..!!


പിറ്റേ ദിവസം കൊടുത്തുവിടുന്ന ലഞ്ച് ബോക്സിൽ,തന്റെ ഭർത്താവിനു കൊടുത്തുവിട്ട ഭക്ഷണം മാറിപോയതാണെന്നും,അദ്ദേഹത്തിനു  ഇഷ്ടമുള്ള കറികളാണ് അതിലുള്ളതെന്നും ഒരു കുറിമാനം കൂടി വയ്ക്കുന്നു...മറുപടിയായി ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വിവരണവും..ഈ കുറിമാനങ്ങൾ  പതുക്കെ വ്യക്തി വിശേഷങ്ങളിലേക്കും,അതിലൂടെ സുഖമുള്ളൊരു നോവിലേക്കും വളരുന്നു.. ഭാര്യമരിച്ച ദു:ഖം പേറുന്ന സാജൻ പുകവലി ഉപേക്ഷിക്കുന്നു...ഇതിനിടയിൽ,സോക്സിലെ മണൽത്തരിപോലെ കടന്നു വരുന്ന ‘ഷെയിക്ക്’ ( നവാസുദ്ദീൻ സിദ്ദിക്കി)  തെല്ലൊരു ശല്ല്യമായി തോന്നുന്നുവെങ്കിലും,അയാൾ ഉള്ളിൽ ഒളിപ്പിച്ചിരുന്ന വേദനയും,ആ വേദനയിലും ചിരിക്കാനുള്ള അയാളുടെ നിഷ്ക്കളങ്കതയും കാഴ്ച്ചക്കാരിലും ഒരു വേദന ബാക്കിയാക്കുന്നു.. ഭർത്താവിന്റെ,രാജീവിന്റെ, രഹസ്യബന്ധം ഇല ‘ മണത്തറിയുന്നു’  (അദേഹത്തിന്റെ ഉടുപ്പ് മണപ്പിക്കുന്നതിലൂടെ !!)


 
  തമ്മിൽ കാണേണ്ട സമയമായെന്നു അറിയിക്കുന്ന ഇല ഒരു കോഫീഷോപ്പിൽ സാജനേയും കാത്തിരിക്കുന്നു..എന്നാൽ അവിടെയെത്തിയ സാജൻ,അവൾ യുവതിയാണെന്നും,താനൊരു മധ്യവയസ്ക്കനാണെന്നറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്നും അറിയാതെ,അവളറിയാതെ അവളെ കണ്ടു മടങ്ങിയെന്നു ഇലയെ അറിയിക്കുമ്പോൾ അയ്യാളോട് ഒരു ആദരവു തോന്നിപ്പോവും..ഭൂട്ടാനിലേക്ക് അവൾക്കൊപ്പം പോവാൻ തയ്യാറാവുന്ന സാജൻ ഒടുവിൽ അവളുടെ ഓർമ്മകളുമായി,ഒരിക്കൽ താൻ ഉപേക്ഷിച്ച തീരുമാനത്തിലേക്ക് എത്തുന്നു..എന്നെന്നേക്കുമായി നാസിക്കിലേക്ക് പോവുക...ജോലി രാജിവച്ച്,അയ്യാൾ നാസിക്കിലേക്ക് പോയെന്ന് നമ്മളറിയുന്നത്,ഇല സാജനെ അന്വേഷിച്ച് ഓഫീസിലെത്തുമ്പോൾ,അയ്യാളുടെ സീറ്റിലിരിക്കുന്ന ഷെയിക്കിലൂടെയാണ്...ഇല സാജനെത്തേടി പോയതുപോലെ,യാത്ര വഴിയിൽ ഉപേക്ഷിച്ച് അയാൾ അവളെ തേടി വരുകയാണ്...തന്റെ കൈകളിലേക്ക് എത്തിയ ‘ലഞ്ച് ബോക്സിന്റെ’ ഉറവിടം തേടി,അത് വന്ന വഴികളിലൂടെ ഒരു   മടക്കയാത്രയിൽ സിനിമ അവസാനിക്കുകയാണ്.. സിനിമയുടെ പരസ്യത്തിൽ പറയുന്നപോലെ,‘നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരാളോട് നിങ്ങൾക്ക് പ്രണയത്തിലാവാൻ പറ്റുമോ’ എന്ന ചോദ്യം അസ്ഥാനത്താക്കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്...ഒപ്പം  ഒരു നോവും...കാണും..കാണാതിരിക്കില്ല എന്ന പ്രത്യാശയും..!!

ദിവസേന ലഞ്ച് ബോക്സുകൾ കൊണ്ടുപോവുന്ന കാഴ്ച്ചയും,അവ ഓഫീസിൽ  ഓരോരുത്തരുടേയും ഇരിപ്പിടങ്ങളിൽ എത്തിക്കുന്ന അവസരങ്ങളും, ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ആവർത്തിച്ചുള്ള ദൃശ്യങ്ങളും കാഴ്ച്ചക്കാരനിൽ ആവർത്തനവിരസത ഉണ്ടാക്കുന്നില്ല..ഓരോ തവണ സാജൻ  ഭക്ഷണപാത്രം തുറക്കുമ്പോഴും,കാഴ്ച്ചക്കാരും അയ്യാളോടൊപ്പം പാത്രത്തിലേക്ക് നോക്കുന്നു...!! കാത്തിരിപ്പിന്റെ ‘സുഖവും’ ആകാംഷയും നിലനിർത്താൻ സംവിധായകനു കഴിഞ്ഞു എന്നത് ഈ ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു..

  2013 മേയിൽ,കാൻ ഫെസ്റ്റിവല്ലിൽ ‘ക്രിട്ടിക്സ് അവാർഡ് ഉൾപ്പടെ,നിരവധി അന്താരാഷ്ട്ര പ്രശംസകൾ പിടിച്ചുപറ്റിയ ‘ലഞ്ച് ബോക്സ്’ എൻ.എഫ്.ഡി.സിക്കൊപ്പം,ജെർമനി,ഫ്രാൻസ്,അമേരിക്ക എന്നിവിടങ്ങളിലെ നിർമാണ കമ്പനികളുടെ സഹകരണത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്...മുംബൈ നഗരത്തിന്റെ തിരക്കും,അതിൽ മുങ്ങിപോവുന്ന ജീവിതങ്ങളേയും  ഈ ചിത്രം മനോഹരമായി സാക്ഷ്യപ്പെടുത്തുന്നു...നല്ല സിനിമയ്ക്കായി ,വിശക്കുന്നവനുള്ള പൊതിച്ചോറാണ് ഈ സിനിമ...ഷോർട്ട് ഫിലിംസിലൂടെ ശ്രധേയനായ, റിതേഷ് ബത്ര ഇന്ത്യൻ സിനിമയുടെ പുതിയ മുഖമായി മാറുമെന്ന് പ്രത്യാശിക്കാം..

----ഉണ്ണി മടവൂർ--