Moonlight..
"Medicine for Melancholy" (2008) എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ Barry Jenkins ന്റെ 'Moonlight', സമകാലിക African American ജനതയുടെ സാമൂഹ്യ അവസ്ഥയുടേയും മാനോവ്യാപാരങ്ങളുടേയും ഒരു നേർചിത്രമാണു.. ഇത്തവണത്തെ Oscar അവാർഡിനു എട്ട് നാമനിർദ്ദേശങ്ങൾ ലഭിച്ച Moonlight പഠനവിധേയമാക്കേണ്ട ഒരു ചിത്രമാണു..
'Chiron' എന്ന കറുത്തവർഗ്ഗക്കാരന്റെ -bullied, neglected and all-but-silent child- ബാല്യാവസ്ഥയിൽ തുടങ്ങുന്ന ചിത്രം, അയ്യാളുടെ കൗമാരം, യൗവനം എന്ന മൂന്ന് അവസ്ഥകളെ പ്രതിപാദിക്കുന്നു. ഈ മൂന്ന് തലങ്ങളേയും സിനിമയിലും വേർത്തിരിച്ചിട്ടുണ്ട്.. 1) Little, 2) Chiron, 3) Black, എന്നിങ്ങനെ.. വളരെ അന്തർമുഖനായ ഒരു കുട്ടിയുടെ ജീവിതാവസ്ഥകളാണു ചിത്രത്തിൽ പ്രതിപാദിക്കുന്നത് എന്ന ഒറ്റ വാചകത്തിൽ ഈ സിനിമയെ ഒതുക്കാനാവില്ല..
പൊതു ഇടങ്ങളിലും, സ്കൂളിലുമെല്ലാം കളിയാക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന Chiron ന്റെ (Alex Hibbert) വളർച്ചയുടെ ഘട്ടങ്ങളിൽ കടന്നു വരുന്ന ഓരോ കഥാപാത്രവും അയ്യാളെ നന്നായി സ്വാധീനിക്കുന്നുണ്ട്.. Juan (Mahershala Ali) എന്ന മയക്കുമരുന്ന് കച്ചവടക്കാരനും (crack dealer) കൂട്ടുകാരനായ Kevin (Jaden Piner) നും അമ്മ Paula (Naomie Harris) യുമാണു Chiron നെ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ സ്വാധീനിക്കുന്നത്.. പൊതുവേ, ശക്തമായ inferiority complex (and meek personality too ) ഉള്ള Chiron അൽപമെങ്കിലും മനസ് തുറക്കുന്നത് കൂട്ടുകാരനോടാണു.. പിന്നീട്, ആദ്യം വേദനിപ്പിച്ച Juan അവനെ പലപ്പോഴും കൂടെ കൂട്ടുകയും, നീന്താൻ പഠിപ്പിക്കുകയും ചെയ്യുന്നു.. എന്നാൽ, emotionally abusive ആയിട്ടുള്ള അമ്മ, ലഹരിയുടേയും കുത്തഴിഞ്ഞ ജീവിതത്തിന്റേയും ലോകത്തുനിന്നും ഉയിത്തിഴുന്നേൾക്കുന്നത് Chiron നെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും മാത്രമാണു..!
സിനിമയുടെ രണ്ടാം ഘട്ടത്തിൽ, Chiron (now played by Ashton Sanders) ന്റെ കൗമാരമാണു.. Juan (Mahershala Ali) മരണശേഷം Juan ന്റെ കാമുകിയായിരുന്ന Teresa യുടെ(Janelle Monáe) വീട്ടിൽ താമസ്സിക്കുന്ന Chiron നു സ്കൂളിലെ bullying തുടർക്കഥയാകുന്നു.. ഇതിനിടയിൽ കൂട്ടുകാരനായ Kevin( now played by Jharrel Jerome) നോട് മനസ്സ് തുടക്കുമ്പോൾ, Kevin, Chiron നെ ഗാഢമായി ചുംബിക്കുകയും, ഒപ്പം തന്റെ "കൈകൊണ്ട് ഭോഗാനുഭവം" ഉണ്ടാക്കിക്കൊടുക്കയും ചെയ്യുന്നേടത്ത്, Chiron ന്റെ ജീവിതത്തിലെ change തുടങ്ങുന്നു..!! കൂടാതെ Kevin അവനെ "Black" എന്ന് വിളിക്കാനും തുടങ്ങുന്നു.. തുടർന്ന് , സ്കൂളിലുണ്ടാകുന്ന ഒരു അടിപിടിയിൽ പരാജയപ്പെട്ടുപോയ Chiron പിറ്റേ ദിനം, തലേദിവസം തന്നെ തല്ലിയ Terrel നെ കസേര കൊണ്ട് അടിക്കുകയും, തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതോടെ രണ്ടാം ഘട്ടം അവസാനിക്കുന്നു..!
സിനിമയുടെ മൂന്നാം ഘട്ടത്തിൽ,
ചെറുപ്പക്കാരനായ Chiron (now played by Trevante Rhodes) നും, drug treatment facility ൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ പശ്ചാത്താപവും, ഒപ്പം Juan നെപ്പോലെ ഒരു മയക്കുമരുന്ന് കച്ചവടക്കാരനായി മാറുന്ന Chiron ന്റെ ജീവിതവും, സ്നേഹിതനായ Kevin നുമായുള്ള (now played by André Holland) കൂടിച്ചേരലും, Kevin അല്ലാതെ തനിക്ക് മറ്റൊരു സൗഹൃദമില്ലെന്ന ഏറ്റുപറയലും കഴിഞ്ഞു, അവർ ആലിംഗന ബദ്ധരായി ഇരിക്കുന്ന അവസ്ഥയിൽ അവസാനിക്കുന്ന ചിത്രം ഒരുപാട് ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നു..!
ചിത്രത്തിന്റെ നല്ലൊരു ഭാഗവും രാത്രിയുടെ പശ്ചാത്തലത്തിലാണു നടക്കുന്നത്.. ചെറുപ്രായത്തിലേ, ഒരുപാട് bullying, neglecting, harassment both physical and emotional, തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയുടെ മസസ്സിന്റെ തലങ്ങളായാണു, ഈ സിനിമയിൽ രാത്രിയും പകലും കടന്നുപോകുന്നത്..
വളരെ എളുപ്പത്തിൽ, കഥാംശം കുറിച്ചെങ്കിലും, അത്രയും എളുപ്പത്തിൽ ഈ സിനിമ പറഞ്ഞുതീരാൻ കഴിയില്ല.. അത്രയേറെ ആഴമുള്ള മനോവ്യാപാരങ്ങളാണു ഇതിലെ ഓരോ കഥാപാത്രത്തിനുള്ളിലും നടക്കുന്നത്.. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ സിനിമ സംഭവിക്കുന്നത് ആ കഥാപാത്രങ്ങളുടെ ഉള്ളറകളിലാണു.. അവിടേക്ക് എത്തുവാൻ, കുറച്ച് മനോവ്യായാമം അനിവാര്യമാണു..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ