"Braveheart" ഉം "The Passion of the Christ" ഉം കൊണ്ട് ലോക സിനിമാ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ Mel Gibson ന്റെ ഏറ്റവും പുതിയ ചിത്രം "Hacksaw Ridge" ഒരു യദാർത്ഥ ജീവിതകഥയാണു.. 'Seventh-day Adventist Christian' ആയ 'Desmond Doss' ന്റെ കഥ.. രണ്ടാം ലോകമഹായുദ്ധത്തിൽ, ജപ്പാനിലെ Okinawa യിലെ Hacksaw എന്ന battle field ൽ നിന്നും യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ 75 പട്ടാളക്കാരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ Desmond Doss (conscientious objector) ന്റെ സാഹസികതയും മനോധൈര്യവും, ഒപ്പം ദൈവത്തിലുള്ള കറകളഞ്ഞ വിശ്വാസവുമാണു ഈ ചിത്രത്തിന്റെ പശ്ചാത്തലം..
സൈനികനായിരുന്ന പിതാവിനു മക്കൾ പട്ടാളസേവനം ചെയ്യുന്നതിൽ താത്പര്യമില്ലായിരുന്നു.. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ കൂട്ടുകരുടെ ശവക്കല്ലറകൾക്കരികിൽ, അവരെ ഓർത്ത് തേങ്ങുകയും, 'അവരോട് സംസാരിക്കുകയും' ചെയ്യുന്ന, അമിത മദ്യപാനിയായ പിതാവിന്റെ രണ്ടുമക്കളും രണ്ടാം ലോകമഹായുദ്ധത്തിന്റെ സൈന്യത്തിൽ എത്തിയെങ്കിലും, അതിൽ Desmond Doss എത്തിയത് വളരെ ആകസ്മികമായിട്ടാണു.. ഒരു അപകടത്തിൽ പരിക്കേറ്റ ചെറുപ്പക്കാരനെ ആശുപത്രിയിൽ എത്തിക്കുകയും, ആശുപത്രിയിലെ സുന്ദരിയായ നെഴ്സിൽ ആകൃഷ്ടനാകുകയും, ഒപ്പം Dorothy Schutte(nurse) ചെയ്യുന്ന സേവനം ജീവൻ രക്ഷാപ്രവർത്തനമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന Desmond Doss, സൈന്യത്തിൽ ഒരു 'medic' ആയി ചേരാൻ തീരുമാനിക്കുകയും, അതിനായി ആതുരശുശ്രൂഷയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..
അമ്മയെ നിരന്തരമായി ഉപദ്രവിച്ചിരുന്ന അച്ഛന്റെ തോക്ക് പിടിച്ചുവാങ്ങി, പിതാവിനുനേരെ തന്നെ തിരിയുന്ന Doss ന്റെ മനസ്സ് മാറുകയും, പിന്നീട് ഒരിക്കലും തോക്ക് കൈകൊണ്ട് തൊടില്ലെന്നും, ആരെയും കൊല്ലില്ലെന്നും തീരുമാനിക്കുന്നു.. ഈ തീരുമാനവുമായി സൈന്യത്തിൽ എത്തുന്ന Doss നു, ഒരുപാട് കളിയാക്കലുകളും, പീഢനങ്ങളും, ഒടുവിൽ Court Martial വരെ സഹിക്കേണ്ടിവരുന്നു.. എന്നാൽ, അച്ഛനും കാമുകിയും സഹായത്തിനെത്തുന്നതോടെ, അയ്യാളുടെ ആഗ്രഹം അനുസരിച്ച് ആയുധമില്ലാതെ യുദ്ധമുഖത്ത് പോകാനും, ഒരു Conscientious objector and Medic ആയി പ്രവർത്തിക്കാനും അനുമതി കിട്ടുന്നു.. തുടർന്ന് Okinawa യിൽ എത്തുന്ന, Desmond Doss, Hacksaw യിലെ യുദ്ധമുഖത്ത് നടത്തുന്ന അത്ഭുതകരമമായ രക്ഷാപ്രവർത്തനത്തോടെ, "തന്നെ തള്ളിപ്പറഞ്ഞവരെല്ലാം, തന്നെ ബഹുമാനിക്കുകയും ആദരിക്കുകയും" ചെയ്യുന്നത് ഒരു പുഞ്ചിയോടെ കാണുന്നു..
സിനിമയുടെ നല്ലൊരു പങ്കും യുദ്ധമാണു.. യുദ്ധത്തിന്റെ ഭീകരമുഖം, അതേ തീവ്രതയോടെ അവതരിപ്പിക്കാൻ Mel Gibson നും ക്യാമറമാൻ Simon Duggan നും, ഒപ്പം ആ ഫ്രയിമുകളുടെ താളം നിലനിർത്താൻ എഡിറ്റർ John Gilbert നും കഴിഞ്ഞിട്ടുണ്ട്..! ഓരോ ഫ്രയിമും അത്രയും കൃത്യതയോടെയാണു ചെയ്തിരിക്കുന്നത്.. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഗംഭീരപ്രകടനമാണു കാഴ്ച്ചവച്ചിരിക്കുന്നത് എങ്കിലും, Desmond Doss നെ അവതരിപ്പിച്ച Andrew Garfield ന്റെ അഭിനയം ഏറെ പ്രശംസനീയമാണു.. വളരെ കൈയൊതുക്കത്തോടെയാണു ഈ ചെറുപ്പക്കാരൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ, സിനിമ കഴിഞ്ഞും, 'Desmond Doss' ന്റെ പുഞ്ചിരിക്കുന്ന മുഖവും, ആ നിഷ്കളങ്ക നേത്രങ്ങളും നമ്മൾ ഓർക്കും..!! ഒപ്പം Teresa Palmer അവതരിപ്പിച്ച Dorothy Schutte നേയും...!!
യുദ്ധാനന്തരം, അമേരിക്ക Desmond Doss നു ഏറ്റവും വലിയ സൈനികബഹുമതിയായ "the Medal of Honor" നൽകി ആദരിച്ചു.. 87ാം വയസ്സിൽ, 2006 മാർച്ച് 23 നാണു Desmond Doss ഈ ലോകത്തോട് വിടപറയുന്നത്..
Mel Gibson ന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ തന്നെയാണു "Hacksaw Ridge" ന്റേയും സ്ഥാനം..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ