...വൈകിയാണെങ്കിലും,ചില ആഗ്രഹങ്ങൾ സാധിക്കുമ്പോഴുണ്ടാവുന്ന ആനന്ദം..!! അതാണു ഇന്നലെ രാത്രിയിൽ "Eternal Sunshine of the Spotless Mind " എന്ന ചിത്രം കണ്ടതിലൂടെ അനുഭവിച്ചത്.. ഏറെ നാളായി കാണണമെന്ന് ആഗ്രഹിച്ച സിനിമ.. വളരെയേറെ ചർച്ചചെയ്യപ്പെട്ട romantic science fiction നാണു 2004 ൽ പുറത്തിറങ്ങിയ "Eternal Sunshine of the Spotless Mind"... Michel Gondry സംവിധാനം ചെയ്ത്, Jim Carrey ഉം , Kate Winslet ഉം, പ്രധാനവേഷങ്ങൾ ചെയ്ത ഈ ചിത്രം, പരസ്പര സ്നേഹത്തിന്റെ ആഴമറിയാതെ, പരസ്പര ബന്ധത്തിന്റെ ഓർമ്മകളെ മനസ്സിൽ നിന്നും ശാസ്ത്രീയമായി ഒഴിവാക്കുന്നതും, എന്നാൽ, "മനസ്സിന്റെ ആഴങ്ങളിൽ ഉറച്ചുപോയ ഇഷ്ടത്തിന്റെ ആഴം" തിരിച്ചറിഞ്ഞ് വീണ്ടും ഒരുമിച്ചൊരു ജീവിതത്തിലേക്ക് എത്തുന്ന Joel Barish(Jim Carrey) ന്റേയും Clementine Kruczynski(Kate Winslet) യുടേയും സന്തോഷത്തിൽ അവസാനിക്കുന്നു..! സിനിമയുടെ നല്ലൊരു ഭാഗവും Joel Barish ന്റെ ഓർമ്മക്കടലിലാണു സംഭവിക്കുന്നത്..!
എന്തു കാൽപ്പനികവും മനോഹരവുമായിട്ടാണു ഈ ചിത്രം ചെയ്തിരിക്കുന്നത്..!!!
Really...the shy, soft-spoken Joel Barish and the unrestrained free-spirit Clementine Kruczynski entertain us a lot... and they leave a pain in our hearts..!!!
Alexander Pope ന്റെ "Eloisa to Abelard" എന്ന കൃതിയിലെ വാക്കുകൾ തലക്കെട്ടായി ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രത്തിനു, 2004ലെ "മികച്ച തിരക്കഥയ്ക്കുള്ള" ഓസ്കാർ ( Kaufman, Gondry, and Bismuth) പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്..!!!
Yes.. as Friedrich Nietzsche said, “Blessed are the forgetful, for they get the better even of their blunders...!!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ