Darkest Hour..
1940 മെയ് മാസം പത്തുമുതൽ രണ്ടാഴ്ച്ച.. അതാണു British director, Joe Wright സംവിധാനം ചെയ്ത "Darkest Hour" എന്ന സിനിമയുടെ കഥാകാലം.. എന്നാൽ ഈ രാണ്ടാഴ്ച്ചക്കു പിന്നോട്ടു ഉണ്ടായിരുന്ന ലോകക്രമത്തെ മാറ്റിമറിക്കാൻ പോന്നതായിരുന്നു, അതിനു മുന്നോട്ടുള്ള ദിനങ്ങളും തീരുമാനങ്ങളും..
ബ്രിട്ടീഷ് പ്രധാനമന്ത്രി, നെവിൽ ചേംബർലെയിനിനു (Ronald Pickup as Neville Chamberlain) രാജ്യത്തെ നാസ്സികളിൽനിന്നും രക്ഷിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ലേബർ പാർട്ടി, പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു.. തുടർന്ന്, വിൻസ്റ്റൻ ചർച്ചിലിനെ
(Gary Oldman as Winston Churchill) പ്രധാനമന്ത്രിയായി തീരുമാനിക്കുന്നു.. ചർച്ചിലിനോട് മമതയില്ലായിരുന്ന രാജാവ്, ജോർജ്ജ് ആറാമൻ, (Ben Mendelsohn as George VI) ചർച്ചിലിനെ മന്ത്രിസഭയുണ്ടാക്കാൻ വിളിക്കുന്നു..
ഈ സിനിമയിലെ ഏറ്റവും സുന്ദരമായ രംഗങ്ങളിൽ ഒന്നാണു ഇത്.. ചർച്ചിലിന്റെ "യുവർ മെജസ്റ്റി" എന്ന അഭിസംബോധനയും, അതിൽ രാജാവും ചർച്ചിലും നിൽക്കുന്ന അകലവുമെല്ലാം, അവർക്കിടയിലെ അതൃപ്തിയെ വ്യക്തമാക്കുന്നു..
ആദ്യദിവസം തന്നെ, ചർച്ചിൽ തന്റെ സെക്രട്ടറി എലിസബത് ലെയ്റ്റൊനിനെ (Lily James as Elizabeth Layton)ശകാരിക്കുന്നു.. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ചർച്ചിൽ മറ്റുള്ളവരോടുള്ള കർക്കശനിലപാടും പരുക്കൻ പെരുമാറ്റവും ഒഴിവാക്കി, എല്ലാവരോടും കുറേക്കൂടി മയത്തോടെ പെറുമാറണമെന്നും, അദ്ദേഹത്തിന്റെ ഭാര്യ ക്ലമന്റയിൻ (Kristin Scott Thomas as Clementine Churchill)
ചർച്ചിലിനെ ഉപദേശിക്കുന്നു.. ഇത് അദ്ദേഹത്തിൽ മാറ്റമുണ്ടാക്കുന്നു.. പരുക്കനായ ചർച്ചിലിൽ മാറ്റം ഉണ്ടാകുന്നത് സെക്രട്ടറിയ്ക്കും മനസ്സിലാവുന്നുണ്ട്.. 'യുദ്ധം തന്നെയാണു മാർഗ്ഗം' എന്ന ചർച്ചിൽ നിലപാടിനോട് യോജിക്കാൻ ചേംബർലെയിനിനും കൂട്ടർക്കും കഴിയാതെവരുമ്പോൾ, അവർ ചർച്ചിലിനെതിരായി അവിശ്വാസം കൊണ്ടുവരാൻ തീരുമാനിക്കുന്നു. കാരണം, യൂറോപ്പിൽ ഹിറ്റലറുടെ തേരോട്ടം നടക്കുന്നു. ബെൽജിയം കീഴടങ്ങി.. നോർവ്വെയും.. ഇനി ഫ്രാൻസും, ഏതുനിമിഷവും പരാജയം സമ്മതിക്കാം.. അതുകഴിഞ്ഞാൽ ബ്രിട്ടൻ..!
രാജാവും എം പിമാരും പരിഭ്രാന്തിയിലാണു.. അപ്പോഴും, അവസാനനിമിഷംവരേയും പോരാടുമെന്നുതന്നെ ചർച്ചിൽ നിലപാട്. ഇതിനിടയിൽ, ഫ്രാൻസിലെ ഡങ്കിർക്കിൽ പെട്ടുപോയ സഖ്യസേനയിലെ ബ്രിട്ടീഷ് പട്ടാളക്കാർ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തണം.. ചർച്ചിലിന്റെ സെക്രട്ടെറിയുടെ സഹോദരനും ആ കൂട്ടത്തിലുണ്ട്. ഫ്രഞ്ച് പ്രസിഡന്റിനോടും അമേരിക്കൻ പ്രസിഡന്റ് Franklin D. Roosevelt നോടുമെല്ലാം ചർച്ചിൽ സംസാരിക്കുന്നു.. ഒരു പ്രതീക്ഷയും ബാക്കിയില്ല.. എങ്കിലും, പാർലമെന്റിലേക്ക് വരുന്ന പ്രധാനമന്ത്രിയോട്, യുദ്ധത്തിന്റെ സ്ഥിതിയേക്കുറിച്ച് ആരായുമ്പോൾ, അദ്ദേഹം രണ്ട് വിരലുകൾ ഉയർത്തിക്കാട്ടുന്നു. പിറ്റേദിവസം "V" ഷേപ്പിൽ വിരലുകൾ ഉയർത്തിനിൽക്കുന്ന ചർച്ചിലിന്റെ ചിത്രം പത്രത്തിൽ വരുന്നു. V for victory..! യുദ്ധം ജയിക്കുമെന്ന അമിതവിശ്വാസത്തെ, പട്ടാളമേധാവികൾ ഉൾപ്പെടെയുള്ളവർ തിരസ്കരിക്കുന്നു.. എങ്കിലും, ബി.ബി.സി. റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധനചെയ്യുമ്പോഴും, ചർച്ചിൽ ആത്മവിശ്വാസത്തിലായിരുന്നു..
ഇതിനിടയിൽ, മുസോളിനിയുടെ സഹായത്തോടെ ഹിറ്റ്ലറോട് സന്ധിയുണ്ടാക്കാമെന്ന് മറ്റുള്ളവർ വാദിക്കുന്നു.. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.. ആ രാത്രിയിൽ ഏറെ ദു:ഖിതനായിരിക്കുന്ന ചർച്ചിലിനെ കാണാൻ രാജാവ് വരുന്നു.. ഒപ്പം, ചർച്ചിലിനെ തനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലായെന്നും, എന്നാൽ ഇപ്പോൾ എല്ലാ പിന്തുണയും പ്രധാനമന്ത്രിയ്ക്കുണ്ടെന്നും പറയുന്ന ജോർജ്ജ് ആറാമൻ, ജനങ്ങളുടെ മനസ്സറിയാൻ ചർച്ചിലിനോട് പറയുന്നു.. പിറ്റേന്ന്, കാറിൽ പോകവേ, സിഗ്നൽ സ്റ്റോപ്പ് ആകുമ്പോൾ, ചർച്ചിൽ കാറിൽനിന്നും ഇറങ്ങി, നടന്ന്, ട്രയിനിൽ കയറി വിവിധതരക്കാരായ യാത്രക്കാരോട് സംസാരിക്കുന്നു.. അവരെല്ലാം, ഹിറ്റ്ലർക്ക് കീഴടങ്ങരുതെന്നും, ഒപ്പം നാസികളോട് തെരുവിൽ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും പറയുന്നു.. ഈ ഊർജ്ജത്തോടെ, പർലെമെന്റിൽ വന്ന് പ്രസംഗിക്കുന്ന ചർച്ചിൽ എല്ലാവരേയും അമ്പരപ്പിക്കുന്നു.. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നവർ പോലും എണിറ്റ് കയ്യടിക്കുന്നു.. കൂടെ നിൽക്കുന്നു. സത്യത്തിൽ, ഒരു ബ്രിട്ടീഷുകാരനല്ലാത്ത എനിക്ക് പോലും രോമാഞ്ചമുണ്ടായി..!!
സിനിമ അവസാനിക്കുന്നത്, ഈ പ്രതീക്ഷയോടെയാണു.. ചർച്ചിലിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെയാണു, ഡങ്കിർക്കിൽ പെട്ടുപോയ പട്ടാളക്കാരെ, ചെറുതോണികളിൽ കയറ്റി, നാട്ടിലെത്തിച്ചത്.. ആ സംഭവങ്ങളാണു, ക്രിസ്റ്റഫർ നോലെന്റെ "Dunkirk" എന്ന ചിത്രം പറയുന്നത്..
ചരിത്രവും സാഹിത്യവും രാഷ്ട്രീയവും, ഒപ്പം നല്ല സിനിമയും ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണു "Darkest Hour".. വിൻസ്റ്റൻ ചർച്ചിലായി ഗാരി ഓൾഡ്മാൻ ഗംഭീരപ്രകടനമാണു.. really amazing.. ഈ വർഷത്തെ ഓസ്കാറിൽ, ഗാരി മികച്ച നടനായാൽ, അത്ഭുതപ്പെടാനില്ല..!!
It's Cinematography is also amazing.. (Bruno Delbonnel)