അൽജീരിയൻ വംശജനായ ഇറ്റാലിയൻ സംവിധായകനാണു Luca Guadagnino. ഒരുപാട് സിനിമാ ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ 'The protagonists(1999),I am Love(2010)' പോലുള്ള സിനിമകളുടെ സംവിധായകൻ Luca Guadagnino യുടെ ഏറ്റവും പുതിയ ചിത്രമാണു "Call Me by Your Name".
ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ട "Call Me by Your Name", അടുത്ത ഓസ്കാർ അക്കാഡമി അവാർഡുകളുടെ സാധ്യതാപട്ടികയിൽ, മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങളുടെ സാധ്യതാ പട്ടികയിൽ ഏറെ മുന്നിലാണു. André Aciman ( Egyptian- American) ന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാഖ്യാനമാണു. അതുമാത്രമല്ല കാമനയുടെ (thematic Desire trilogy) പശ്ചാത്തലത്തിൽ Luca Guadagnino സംവിധാനം ചെയ്തുവരുന്ന മൂന്നു ചിത്രങ്ങളിൽ അവസാനത്തേത് എന്ന പ്രത്യേകതകൂടിയുണ്ട് "Call Me by Your Name"നു.
1983ലെ ഒരു ഇറ്റാലിയൻ പശ്ചാത്തലത്തിലാണു സിനിമ തുടങ്ങുന്നത്.. ആർക്കിയോളൊജി പ്രൊഫസർ ആയ Mr. Perlman (Jewish American) ന്റെ കുടുംബവും, അവിടേയ്ക്കുവരുന്ന ഡോക്റ്ററൽ റിസർച്ച് വിദ്യാർത്ഥിയായ Oliver (He is also an American Jewish student) നേയും പശ്ചാത്തലമാക്കി വളരുന്ന സിനിമ, ഒരു "ആൺ പ്രണയത്തിന്റെ" കഥ പറയുന്നു. Mr. Perlman ന്റെ 17 വയസ്സുള്ള മകനാണു Elio Perlman. സിനിമ തുടങ്ങുന്നത്, Mr. Perlman ന്റെ വീട്ടിലേക്കുള്ള Oliver ന്റെ വരവിലൂടെയാണു. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച, ചുറ്റിലും ആപ്രിക്കോട്ട് പഴങ്ങളാൽ സമൃദ്ധമായ, മനോഹരമായ പ്രകൃതിഭംഗി നിറഞ്ഞ ഒരു വില്ലയിലേക്ക് Oliver വരുന്നത്, തന്റെ റിസർച്ചിന്റെ തുടർച്ചയായാണു. Mr.Perlman ന്റെ വീട്ടിൽ, Elio യുടെ മുറിയാണു Oliver നായി കൊടുക്കുന്നത്.. Elio യ്ക്ക് Marzia എന്നൊരു girlfriend ഉണ്ടെന്നുമാത്രമല്ല, ആ കുട്ടിയുമായുള്ള 'ആദ്യ ലൈംഗിക' ബന്ധവും, തുടർന്ന് വീടിന്റെ മച്ചിൽ എത്തിയിട്ടുള്ള രതിയ്ക്കുമെല്ലാം ഒരു "മലയാളി ടച്ചുണ്ട്" എന്നതും വളരെ അതിശയത്തോടെയാണു ഞാൻ ആസ്വദിച്ചത്..
ഒരു പതിനേഴുകാരന്റെ കാമനകളും, മനോയാനങ്ങളുമെല്ലാം Elio Perlman നെ കൊണ്ടെത്തിക്കുന്നത്, Oliver മായുള്ള അടക്കാനാവാത്ത പ്രണയത്തിലേക്കാണു.. കുളിമുറിയിൽ ഊരിയിട്ടിരിക്കുന്ന Oliver ന്റെ അടിവസ്ത്രങ്ങൾ മണപ്പിക്കുകയും, അത് തലയിൽ തൊപ്പിപോലെ വച്ച് ആസ്വദിക്കുകയും, തുടർന്ന്
Oliver മായി, ആൺപ്രണയത്തിന്റെ അതിർവരമ്പുകൾക്കപ്പുറമുള്ള രതിയുടെ മഴവിൽ നിറങ്ങളിലൂടെ സഞ്ചരിച്ച്, പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തുന്ന Elio യുടെ സ്വത്വമറിയണമെങ്കിൽ, കുറെയൊക്കെ "Adolescent Psychology" യും മനസ്സിലാക്കിയിരിക്കണം. ഒരുപക്ഷേ, ആ മന:ശാസ്ത്രം, കാഴ്ച്ചക്കാരനേക്കാൾ നന്നായിട്ടറിയാവുന്നത് Elio Perlman ന്റെ അച്ഛനും അമ്മയ്ക്കുമാണു.. അതുകൊണ്ടാണു Oliver അമേരിക്കയിലേക്ക് തിരികേപോകും മുൻപ്, Elio യും കൂട്ടി Bergamo യിൽ മൂന്നു ദിവസത്തെ അവധിക്കാലം ആഘോഷിക്കാൻ വിടുന്നതും, ഒടുവിൽ Oliver ന്റെ മടങ്ങിപ്പോകലിനുശേഷം, "പ്രണയത്തിന്റെ നീറ്റൽ അറിയുന്നതിനോടൊപ്പം,അതൊരു ഓർമ്മയായി എന്നും കൂടെ കൂട്ടണമെന്ന്" അച്ഛനും അമ്മയും മോനെ ഓർമ്മിപ്പിക്കുന്നതും..
Oliver നോടൊപ്പമുള്ള ദിവസങ്ങളുടെ ഓർമ്മയിൽ ഇരിക്കുന്ന മോനോട്, അച്ഛൻ പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണു. "മക്കൾ വളർന്നുകഴിഞ്ഞാൽ, അവർ സ്വന്തം കാലിൽ നിൽക്കണമെന്നാവും എല്ലാ രക്ഷിതാക്കളും ചിന്തിക്കുന്നത്.. ഒപ്പം അതിനായി അവരെ പ്രാപ്തരാക്കലും.. എന്നാൽ ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരാളല്ലെന്നും, എല്ലാറ്റിലും വലുത് മോന്റെ സംതൃപ്തിയും സന്തോഷവുമാണെന്ന് " പറയുന്ന നിമിഷവും, തുടർന്ന് അച്ഛന്റെ മടിയിലേക്ക് ചായുന്ന Elio യുടെ മുഖവും ഇപ്പോഴും കണ്ണിൽനിന്നും മായുന്നില്ല.. പിതൃ- പുത്ര ബന്ധത്തിന്റെ ഋജുരേഖയിലൂടെയുള്ള ഒരു യാത്ര. അത് അനുഭവുച്ചുതന്നെ അറിയണം..
(എനിക്കും എന്റെ മോനുമിടയിൽ ഞാൻ ഇത് ഒരുപാട് അറിയുന്നുണ്ട് എന്നത്, എനിക്ക് ഏറെ ആഹ്ലാദം നൽകുന്നു.)
ജൂതന്മാരുടെ ആഘോഷമായ Hanukkah യ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കിടയിൽ, Mr.Perlman ന്റെ വീട്ടിലേക്കുവരുന്ന ഫോൺ കോളിലൂടെ, സിനിമ അതിന്റെ അനിവാര്യമായ ഒരു ക്ലൈമാക്സിലേക്ക് എത്തുന്നു.. 'അതിശൈത്യത്തിലെ fire furnace ന്റെ വെളിച്ചത്തിൽ മിന്നിമറയുന്ന ഭാവങ്ങളിൽ' സിനിമയുടെ അവസാന ടൈറ്റിലുകൾ നീങ്ങുമ്പോൾ, നമ്മൾ അറിയാതെ ഒരു നൊമ്പരം നമ്മിലും നിറയും.. Elio യുടെ നിറകണ്ണുകൾ പോലെ.
സിനിമയുടെ ദൃശ്യപശ്ചാത്തലം വളരെ മനോഹരമാണു.. കണ്ണീനു കുളിർമ്മ നൽകുന്ന പച്ചപ്പ്.. മനോഹരമായ പുഴ.. അതിലും മനോഹരമായ വെള്ളച്ചാട്ടം.. എന്തിനേറെ നമ്മുടെ ഗ്രാമങ്ങളിലെ അമ്പലക്കുളങ്ങളെ ഓർമ്മിപ്പിക്കുന്ന കുളം.. മനോഹരമായ ബംഗ്ലാവ്.. പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം കുടുംബത്തോടൊപ്പം, ഒരേ മേശയ്ക്കുചുറ്റുമിരുന്ന് കഴിക്കുന്ന ഒരു കുടുംബം.. ചുറ്റിലും ആപ്രിക്കോട്ട് പഴങ്ങൾ.. Apricot is also "plays" its role..! നമ്മുക്ക് പരിചിതമായതോ, നമ്മൾ കണ്ടുമറന്നതോ ആയ വീടിന്റെ ഉള്ളറകൾ.. മച്ചുകൾ.. മച്ചിന്റെ മുകളിൽ ഒളിച്ചുള്ള രതി..!
"Call Me by Your Name" ഒരു സ്വവർഗ്ഗരതിയുടെ കഥയല്ല.. ഒരു കൗമാരപ്രണയത്തിന്റെ, വേനൽക്കിനാവുകളുടെ, പതിനേഴിൽ തപിക്കുന്ന മനസ്സിന്റെ, അതിലെല്ലാം ഉപരി, സ്വന്തം മക്കളുടെ തുടിപ്പുകൾ തൊട്ടറിയുന്ന അച്ഛനമ്മമാരുടെ കഥയാണു.. ഒരു ജൂതകുടുംബത്തിന്റെ ആഹ്ലാദത്തിന്റേയും പോസിറ്റിവിറ്റിയുടെയും കഥ.
സിനിമയുടെ തുടക്കം മുതൽ വളരെ refreshing ആയ കാഴ്ച്ചകളും സംഭവങ്ങളുംകൊണ്ട്, കാഴ്ച്ചക്കാരനെ കൂടെ നിർത്താൻ സംവിധായകനു സാധിച്ചിട്ടുണ്ട്. എന്തിനേറെ, ഒരു കഥ പറയാൻ വലിയ ബഹളങ്ങളൊന്നും ആവശ്യമില്ലെന്നും, സിനിമ ചിന്തിപ്പിക്കുന്നതിനോടൊപ്പം, അതിന്റെ കാഴ്ച്ചകൾ "കണ്ണിനു ഡാമേജ് " ഉണ്ടാക്കുന്നത് ആവരുതെന്നും "Call Me by Your Name" ഓർമ്മിപ്പിക്കുന്നു.. സംവിധായകനോടൊപ്പം, ഈ നോവലിനു തിരക്കഥ രചിച്ച James Ivory യും അഭിനന്ദനമർഹിക്കുന്നു.. 2018 ൽ ഓസ്കാർ അവാർഡ് പ്രഖാപിക്കുമ്പോൾ, "Call Me By Your Name," മികച്ച ചിത്രമായാൽ അത്ഭുതപ്പെടേണ്ട..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ