The Shape Of Water..
ചില പുസ്തകങ്ങളും സിനിമയും, വായനയ്ക്കും കാഴ്ച്ചയ്ക്കും ശേഷവും നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. അതുപോലൊരു അനുഭവമാണു Guillermo del Toro സംവിധാനം ചെയ്ത "The Shape of Water"
(Guillermo del Toro Mexican film director, screenwriter, producer, and novelist.)
2018 മാർച്ചിൽ പ്രഖ്യാപിയ്ക്കാൻ പോകുന്ന ഓസ്കാർ അവാർഡുകളിൽ, മികച്ച നടിയ്ക്കും മികച്ച ചിത്രത്തിനുമുൾപ്പെടെ 13 നോമിനേഷനുകൾ നേടിയ ചിത്രം, വളരെ വിസ്മയം ജനിപ്പിക്കുന്ന കാഴ്ച്ചാനുഭവമാണു. അമേരിക്കാ -റഷ്യ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു The Shape of Water ന്റെ കഥ വികസിക്കുന്നത്. Maryland സ്റ്റേറ്റിലെ Baltimore ലെ ഒരു ലബോറട്ടറിയിലെ ക്ലീനിംഗ് തൊഴിലാളിയായ എലിസ എന്ന ഊമയായ പെൺകുട്ടിയും, ആ പരീക്ഷണശാലയിലേക്ക്, പരീക്ഷണത്തിനായി തെക്കേ അമേരിക്കയിലെ ഒരു നദിയിൽനിന്നും പിടിച്ചുകൊണ്ടുവരുന്ന ഒരു ജലജീവി- humanoid-amphibian - യുമാണു ഈ ചിത്രത്തിലെ നായികാനായകന്മാർ.
ഒരു സിനിമാശാലയ്ക്കുമുകളിലെ ചെറിയ ഒരു അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന എലിസയുടെ ( Sally Hawkins as Elisa Esposito) ജീവിതം ഒരു നിശ്ചിത ടൈംടേബിളിൽ ഒതുങ്ങുന്നതാണു. തൊട്ടടുത്ത അപ്പാർട്ടുമെന്റിലെ, പറയത്തക്ക കച്ചവടമൂല്യമില്ലാത്ത ഒരു ചിത്രകാരനായ ഗിൽസും, (Richard Jenkins as Giles) ഒപ്പം എലിസ യോടൊപ്പം ക്ലീനിംഗ് തൊഴിലാളിയായി ജോലിചെയ്യുന്ന ആഫ്രിക്കൻ- അമേരിക്കൻ വംശജയായ സെൽഡ (Octavia Spencer as Zelda D. Fuller) യുമാണു അവളുടെ കൂട്ടുകാർ. അവർക്കുമാത്രമാണു അവളുടെ ആംഗ്യഭാഷ മനസ്സിലാവുന്നതും.
ഇതിനിടയിൽ, അവൾ ജോലിചെയ്യുന്ന ലാബോറട്ടറിയിൽ, Colonel Richard Strickland (Michael Shannon as Colonel Richard Strickland) ഒരു തെക്കേ അമേരിക്കൻ നദിയിൽ നിന്നും കിട്ടിയ ഒരു ജീവിയെ കൊണ്ടുവരുന്നു. ടാങ്കിലെ വെള്ളത്തിൽ, ചങ്ങലയിൽ തളച്ചിട്ടിരിക്കുന്ന ആ ജീവിയുടെ- humanoid-amphibian- (Doug Jones as Amphibian Man) രൂപം അവളെ വല്ലാതെ അലട്ടുന്നു. വേദനിപ്പിക്കുന്നു. സ്വാതന്ത്ര്യമില്ലാതെ വെള്ളത്തിൽ കിടക്കുന്ന ആ ആംഫിബിയന്റെ അവസ്ഥയോട് അവൾ empathize ചെയ്യുന്നതിലൂടെ സിനിമ മറ്റൊരു തലത്തിലേക്ക് വളരുന്നു. ആദ്യം തനിക്ക് കഴിയ്ക്കാനായി കൊണ്ടുവന്ന മുട്ട കൊടുത്തും, പിന്നീട് അതിനായി ഭക്ഷണം കൊണ്ടുവന്നും, അതുകഴിഞ്ഞ് പാട്ടുകൾ കേൾപ്പിച്ചും ഒക്കെ അവളുടെ- അല്ല അവരുടെ- ഒരു ലോകം തീർക്കുകയാണു..
ആ ജീവിയെ കൊന്ന് പഠനം നടത്താൻ , വളരെ പരുക്കനും കാർക്കശ്യക്കാരനുമായ Colonel Richard Strickland നോട് General Frank Hoyt ആവശ്യപ്പെടുന്നു. ഇത്, ഒളിഞ്ഞുകേൾക്കുന്ന എലിസ ,ആ ജീവിയെ രക്ഷപ്പെടുത്തി, നദിയിൽ തിരികെവിടാൻ ആഗ്രഹിക്കുന്നു. അങ്ങനെ, അവളുടെ നിർബന്ധം സഹിയ്ക്കാനാവാതെ ചിത്രകാരനായ ഗിൽസ് അവളെ സഹായിക്കാൻ തയ്യാറാവുന്നു. ലബോറട്ടറിയിൽ Robert Hoffstetler എന്ന പേരിൽ ജോലിചെയ്യുന്ന Dimitri എന്ന റഷ്യൻ ചാര -ശാസ്ത്രഞ്ജനും( Michael Stuhlbarg as Dr. Robert Hoffstetler/Dimitri Mosenkov) അവളെ സഹായിക്കുന്നു.. കൂട്ടുകാരി സെൽഡ ആദ്യം എതിർക്കുന്നെങ്കിലും, എലിസയുടെ ആത്മാർത്ഥതയ്ക്കൊപ്പം നിൽക്കുന്നു.. അങ്ങനെ, വലിയ ലോൻഡ്രി ബോക്സിനുള്ളിൽ കയറ്റി, രക്ഷപ്പെടുത്തുന്ന ആംഫിബിയനെ, എലിസയുടെ ബാത്‌ടബ്ബിൽ വെള്ളം നിറച്ച്, ഉപ്പുകലക്കി അതിൽ സംരക്ഷിക്കുന്നു. സിനിമ തുടങ്ങുന്നതും, ഇതേ ബാത്‌ടബിൽ, എലിസ കുളിക്കാൻ കിടക്കുന്ന യിലൂടെയാണു.. ആ ടബ് അവളുടെ ആശ്വാസമാണു.. അതേ ടബിൽ ആംഫിബിയനെ കിടത്തിയെന്നതും, അവൾക്ക് ആ ജീവിയോടുള്ള പ്രണയത്തിന്റെ ആഴം കാട്ടിത്തരുന്നു.. അവൾക്കുള്ളതിനേക്കാൾ, പ്രണയം ആ ജീവിയ്ക്ക് അവളോടുണ്ടെന്ന് പിന്നീടുള്ള രംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു..
ആ പ്രണയത്തിന്റെ അവസ്ഥകളെ വളരെ റൊമാന്റിക്കായിട്ടാണു സംവിധായകൻ അവതരിപ്പിക്കുന്നത്. ആഴമുള്ള നദീജലത്തിൽ ഒഴുകിനടന്നിരുന്ന ആംഫിബീയനു, അതേ ആഴമുള്ള ഒരു ജലാശയം എലിസ കുളിമുറിയിൽ തീർക്കുന്നു. വാതിലിന്റെ പഴുതുകൾ അടച്ച്, കുളിമുറിയിൽ വെള്ളം നിറച്ച്, അതിൽ ഒരു ജലകന്യകയേപ്പോലെ, അവൾ അവനോടൊപ്പം ഒഴുകി നടക്കുന്നു. ഒടുവിൽ, താഴെ തീയേറ്ററിലേക്ക് വെള്ളം ഇറ്റ് വീണു, അവർ പരാതിയുമായി വരുമ്പോൾ, ഗിൾസ് എലിസയുടെ വീട്ടിലേക്ക് വന്നു നോക്കുമ്പോൾ, കുളിമുറിയുടെ വാതിലിൽ വെള്ളം ചീറ്റുന്നത് കാണുന്നു. തുടർന്ന് അയ്യാൾ വാതിൽ വലിച്ചുതുറക്കുമ്പോൾ, കുളിമുറിയ്ക്ക് പുറത്തേക്ക് കുത്തിയൊഴുകുന്ന വെള്ളവും, ഉള്ളിൽ ആലിംഗനബദ്ധരായി നിൽക്കുന്ന എലിസയുടേയും ആംഫിബിയന്റേയും കാഴ്ച്ചയും..! ഹാവൂ.. ആ രംഗത്തിന്റേയും ബിംബങ്ങളുടേയും ആഴം വിവരിക്കാനുള്ള വാക്കുകൾ എന്നിലില്ല..!!
പത്താം തീയതി, ആംഫിബിയാനെ നദിയിൽ തിരികെ വിടണമെന്നാണു റഷ്യൻ ചാര സയിന്റിസ്റ്റ് എലിസയോട് പറഞ്ഞിരിക്കുന്നത്.. ആംഫിബിയാനു അധികനാൾ ഇങ്ങനെ കരയിൽ ജീവിക്കാൻ പറ്റില്ല.. പത്താം തീയതി, നദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ്.. ഒരുമിച്ചൊരു അത്താഴം.. തീൻ മേശയിൽ മുഖാമുഖമിരിക്കുന്ന എലിസയുടേയും, ആംഫിബിയാന്റേയും വൈഡ് ഫ്രയിമിൽ, വെളിച്ചം ചുരുങ്ങി അവളിലേക്കുമാത്രമാവുന്നതും, തുടർന്ന് മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റിൽ, അവളും അവനും പറന്നുയർന്ന്, ആടിപ്പാടി നൃത്തം വയ്ക്കുന്നതും, ഒടുവിൽ ആ ഫാന്റസിയിൽനിന്നും അവൾ റീയാലിറ്റിയിലേക്ക് വരുന്നതുമൊക്കെ എന്ത് കാവ്യാത്മകവും സുന്ദരവുമായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്..!!
ഇതിനിടയിൽ, കാണാതെപോയ ആംഫിബിയനെ കണ്ടെത്താനുള്ള ശ്രമത്തിൽ, കേണൽ റിച്ചാർഡ് സ്ട്രിക്ലാൻഡ്, സെൽഡയുടെ വീട്ടിൽ വന്ന് ഭയപ്പെടുത്തുമ്പോൾ, 'സെൽഡ ഫോണിലൂടെ സംസാരിച്ചതിൽനിന്നും ആംഫിബിയാനെക്കുറിച്ച് എലിസയ്ക്ക് അറിയാമെന്ന്' സെൽഡയുടെ ഭർത്തവ് പറയുന്നു. എലിസയുടെ വീട്ടിലേക്ക് കേണൽ യാത്രയാകുമ്പോൾ തന്നെ, സെൽഡ അവിടെ വിവരം അറിയിക്കുന്നതിനാൽ, എലിസയും ഗിൽസും ആംഫിബിയാനുമായി നദീതീരത്തേക്ക് യാത്രയാവുന്നു.. നദീതീരത്തുവച്ച്, ആംഫിബിയാനോട്, യാത്രപറഞ്ഞു തിരിയുന്ന എലിസയേയും ആംഫിബിയാനേയും, അവരെ പിന്തുടർന്ന് എത്തിയ കേണൽ വെടിവയ്ക്കുന്നു. ഗിൽസ് അയ്യാളെ ആക്രമിച്ച് നിലത്തിടുന്നു.. എലിസയ്ക്ക് ബോധം നഷ്ടമായി. പതുക്കെ എഴുന്നേൽക്കുന്ന 'ജലജീവി', കേണലിനെ ആക്രമിക്കുമ്പോഴേക്കും, സെൽഡ പോലീസും ആംബുലൻസുമൊക്കെയായി വരുന്നു.. പിന്നീട് നമ്മൾ കാണുന്നത്, ആ ജലജീവിയുടെ ഹീറോയിസമാണു.. ബോധരഹിതയായ എലിസയുടെ ശരീരം കോരിയെടുത്ത്, ഗിൽസിനോട് മൗനമായ് യാത്രചൊല്ലി, നദിയിലേക്ക് ചാടുന്ന ആംഫിബിയാൻ..!!
പിന്നീടുള്ള അണ്ടർ വാട്ടർ രംഗങ്ങൾ മനോഹരമാണു.. അവർ വെള്ളത്തിനടിയിൽ പ്രണയിച്ച് ഒഴുകിനടക്കുന്നു.. സിനിമ, ഗിൽസിന്റെ വോയ്സിലൂടെയാണു അവസാനിക്കുന്നത്..
"അവർ ജലത്തിനടിയിൽ പ്രണയിച്ചു ജീവിക്കുന്നുണ്ടാവുമെന്നും, അവൾ ആ ജീവിയെ അത്രയേറെ പ്രണയിക്കുന്നുവെന്നും, അത് കടൽപോലെ കൽപാന്തത്തോളം ഉണ്ടാകുമെന്നും.."
ഒപ്പം ഒരു ഇംഗ്ലീഷ് കവിതയിലെ വരികളും..
Whispered by someone in love
Hundreds of years ago..
Unable to perceive the shape of you
I find you all around me
Your presence fills my eyes with your love
It humbles my heart, for you are everywhere..!!
തിങ്കളാഴ്ച്ച രാത്രിയിൽ ഞാൻ ഒരു fb പോസ്റ്റ് ഇട്ടിരുന്നു.
"പ്രണയം ഒരു അദൃശ്യ പ്രയാണമാണു.. എന്നിൽ നിന്നും നിന്നിലേക്കും, ഒപ്പം നമ്മളിൽ നിന്നും ഈ പ്രപഞ്ചത്തിലേക്കും..!" Yes the movie highlights the same..
Really an outstanding performance of Sally Hawkins as Elisa Esposito.. I hope, she will win the Oscar -2018..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ