The Florida Project
എന്താ സിനിമ..!! എന്ത് അനായാസം കഥ പറഞ്ഞിരിക്കുന്നു..!
വേനൽക്കാലത്ത്, പ്രത്യേകിച്ച് പറയത്തക്ക ജോലിയൊന്നുമില്ലാത്ത യുവതിയായ -and rebellious too- ഒരമ്മയും, Halley (Bria Vinai) ആറുവയസ്സുകാരിയായ മകളും Moonee (Brooklynn Prince), ജീവിതം അടിച്ചുപൊളിക്കുമ്പോൾ, ആ എനർജ്ജിയും ആഹ്ലാദവുമൊക്കെ കാഴ്ച്ചക്കാരനിലും നിറയുന്നു. അവർ താമസിക്കുന്ന മോട്ടലിന്റെ, (The Magic Castle) മാനേജർ, Bobby (Willem Dafoe) അവർക്കൊരു ലോക്കൽ ഗോഡിയനായി, ഈ ജീവിതാഘോഷത്തിനു കാവൽ നിൽക്കുന്നു..
Moonee എന്ന ആറുവയസ്സുകാരിയും, കൂട്ടുകാരും കാണിക്കുന്ന കുസൃതികളും, ഒപ്പിക്കുന്ന "കുണ്ടാമണ്ടിത്തരങ്ങളും", കാഴ്ച്ചക്കാരനേയും ബാല്യത്തിലേക്കു കൂട്ടിക്കൊണ്ടുപോകും.. ഈ ആഹ്ലാദങ്ങൾക്കിടയിലെ ഈ സാധാരണമനുഷ്യരുടെ ജീവിതം ഇത്രയും മനോഹരമായും, അതേ ഒറിജിനാലിറ്റിയോടും പകർത്താൻ സംവിധായകൻ Sean Baker നും ഛായാഗ്രാഹകൻ Alexis Zabe യ്ക്കും സാധിച്ചിട്ടുണ്ട്.. ( Editing is also done by the director)
മുൻ ദിവസങ്ങളിൽ കുറിച്ച സിനിമാസ്വാദനം പോലെ കുറിയ്ക്കാൻ പറ്റുന്നതല്ല The Florida Project ന്റെ കഥയും, ഒഴുക്കും.. ദൃശ്യങ്ങളിൽ നിറയുന്ന വർണ്ണങ്ങളും, ഭാവങ്ങളുമൊന്നും വാക്കുകളിൽ ആവാഹിച്ച് നശിപ്പിക്കാനുള്ളതല്ല.. ഇത്രയും അനായാസമായും ലളിതമായും ഒരു കഥ പറയാൻ കഴിയുമെന്ന് The Florida Project കാട്ടിത്തരുന്നു..
ബാല്യത്തിന്റെ നിഷ്കളങ്ക കുസൃതികളിൽ എപ്പോഴും ആർത്തുല്ലസിച്ചിരുന്ന Moonee, സിനിമയുടെ അവസാന രംഗത്ത് പൊട്ടിക്കരയുമ്പോൾ, പ്രേക്ഷകനും കൂടെ കരഞ്ഞുപോകുന്നുവെങ്കിൽ, അത്രയ്ക്കും ആ കുഞ്ഞുമോൾ നമ്മുടെ ഉള്ളിൽ നിറഞ്ഞതുകൊണ്ടാണു..!!
തീർച്ചയായും കാണേണ്ട സിനിമയാണു..
Willem Dafoe ഉൾപ്പെടെ എല്ലാവരും നല്ല പ്രകടനം കാഴ്ച്ചവച്ച The Florida Project, ഇത്തവണത്തെ ഓസ്കാറിൽ, മികച്ച ചിത്രമായി വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ