അടുത്ത ഓസ്കാർ അവാർഡുകളിൽ, മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച നടൻ.. എന്നിവയിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണു Jordan Peele സംവിധാനം ചെയ്ത "Get Out" . ഇതിനെ ഒരു Mystery/ Horror ജെനുസിൽ പെടുത്താമെങ്കിലും, വർണ്ണവിവേചനത്തിന്റെ രാഷ്ട്രീയം ഈ സിനിമ പറയാതെ പറയുന്നു.
സിനിമയുടെ തുടക്കത്തിൽ, ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടുവരുന്ന ഒരു ആഫ്രിക്കൻ അമേരിക്കനെ, മുഖം മൂടിയണിഞ്ഞവർ, തട്ടിക്കൊണ്ടുപ്പോകുന്ന രംഗമാണു. എന്നാൽ ഈ സീനിനു, സിനിമയുമായി പ്രത്യക്ഷത്തിൽ ബന്ധമുള്ളതായി തോന്നില്ല.. എന്നാൽ സിനിമ തീർന്നതിനുശേഷം, സിനിമയുടെ കഥാഗതിയുമായി ചേർത്തുവയ്ക്കുമ്പോഴോ, ചേർത്തുവായിക്കുമ്പോഴോ മാത്രമാണു ആ രംഗത്തിന്റെ തീവ്രത മനസ്സിലാകുന്നത്.
കറുത്ത വർഗ്ഗക്കാരനായ ഫോട്ടോഗ്രാഫറാണു Chris Washington (Daniel Kaluuya). അയ്യാളുടെ വെളുത്ത വർഗ്ഗക്കാരിയായ girlfriend, Rose Armitage (Allison Williams ) ഉം. Chris, തന്റെ girlfriend Rose നോപ്പം അവളുടെ അച്ഛനമ്മമാരെ കാണാൻ പോകുന്ന വഴിയിൽ, അവരുടെ കാറിലേക്ക് ഒരു 'മാൻ' ഓടിവന്നു ഇടിച്ചു തെറിക്കുന്നു.. അത്, അയ്യാളുടെ പിന്നീടുള്ള അവസ്ഥയുടെ 'ബിംബ'മാണെന്ന് പിന്നീട് അറിയുന്നു.. Rose ന്റെ വീട്ടിൽ എത്തുന്ന Chris നെ എല്ലാവർക്കും ഇഷ്ടമാവുന്നു. 'ഒബാമയ്ക്ക് വോട്ടുചെയ്തത് തന്നിൽ വർണ്ണവിവേചനം ഇല്ലാത്തതുകൊണ്ടാണെന്നും മറ്റും പറഞ്ഞു, Chriനെ ഒരുപാട് impress ചെയ്യുന്നുണ്ട്.. Rose ന്റെ അച്ഛൻ.
Rose ന്റെ അച്ഛൻ Dean Armitage (Bradley Whitford )
ഒരു neurosurgeon നാണു. അമ്മ,Missy Armitage (Catherine Keener ) ഒരു psychiatrist/hypnotherapist ഉം.
ആദ്യം ആ വീടിനോടു ഇഷ്ടം തോന്നിയെങ്കിലും, പിന്നീട് ഒരുപാട് 'വെളുത്തവർ' ഉൾപ്പെട്ട പാർട്ടിയിൽ, കാണുന്ന ഒരു ആഫ്രിക്കൻ- അമേരിക്കനായ ചെറുപ്പക്കാരനെ , തനിക്ക് എവിടെയോ അറിമായിരുന്നുവെന്ന് Chris നു മനസ്സിലാവുമ്പോൾ, അയ്യാളുടെ ചിത്രം മൊബയിലിൽ എടുക്കുകയും, അപ്പോൾ അതിന്റെ ഫ്ലാഷ് മുഖത്ത് വീഴുമ്പോൾ ആ ചെറുപ്പക്കാരൻ വളരെ hysteric (epileptic seizure)ആയി പെരുമാറുകയും ചെയ്യുന്നു.
Chris തന്റെ സ്നേഹിതനു ആ ചിത്രം അയച്ചുകൊടുക്കുന്നു. ആറു മാസങ്ങൾക്കുമുൻപ് കാണാതെപോയ ഒരു യുവാവാണു അയ്യാൾ എന്ന് സ്നേഹിതൻ അറിയിക്കുന്നതോടെ, Chris ൽ സംശയങ്ങൾ ഉടലെടുക്കുന്നു.
തുടർന്ന് Rose നെയും കൂട്ടി അവിടം വിടാൻ ശ്രമിക്കുന്ന Chris നെ Rose ന്റെ സഹോദരൻ തലയ്ക്കടിച്ചുവീഴ്ത്തുകയും, തുടർന്ന് ഒരു മുറിയിൽ കെട്ടിയിടുകയും ചെയ്യുന്നു.. (ഇതിനൊക്കെമുൻപ്, ആദ്യദിവസം രാത്രിയിൽ, Chris ന്റെ സിഗരറ്റ് വലി അവസാനിപ്പിക്കാൻ സഹായിക്കുകയാണെന്ന രീതിയിൽ Rose ന്റെ അമ്മ Chris നെ hypnosis ചെയ്തിരുന്നു. ആ ഹിപ്നോസിസിന്റെ സ്വാധീനത്തിൽ, തന്റെ ബാല്യവും, അമ്മയുടെ മരണവുമൊക്കെ Chris ഓർത്തെടുക്കുനുണ്ട്..) മുറിയിൽ കെട്ടിയിടപ്പെട്ട Chris നോട് Rose ന്റെ മുത്തച്ഛൻ video conferencing നടത്തുന്നു.. അപ്പോഴാണു ആ കുടുംബത്തിന്റെ ബിസിനസും നിഗൂഢതയും മനസ്സിലാകുന്നത്.. വയസായി, മരണത്തോട് അടുക്കുന്ന വെളുത്തവർഗ്ഗക്കാരുടെ ബ്രയിൻ, കറുത്ത വർഗ്ഗക്കാരിലേക്ക് transplant ചെയ്യുന്നു.. അതിലൂടെ അവർ ജീവിക്കുന്നു.. !!
ഈ transplanting വളരെ സിമ്പോളിക്കാണു.. കറുത്തവനിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന വെളുത്തവന്റെ മേധാവിത്വത്തേയും, വെളുത്തവന്റെ തലച്ചോറിനെ ചുമന്നു ജീവിക്കേണ്ടിവരുന്ന കറുത്തവന്റെ ദുരവസ്ഥയേയും, വളരെ സിമ്പോളിക്കായി പറഞ്ഞിരിക്കുന്നു.. ഇതുതന്നെയാണു ഈ സിനിമ ചർച്ചചെയ്യുന്ന രാഷ്ട്രീയവും..
Chris നോട് ദേഷ്യപ്പെട്ട് "ഗെറ്റൗട്ട് " എന്ന് അലറി, ഹിസ്റ്റീരിക്കായ ആ കറുത്ത ചെറുപ്പക്കാരനിലും, Rose ന്റെ വീട്ടിലെ കറുത്ത വർഗ്ഗക്കാരായ ജോലിക്കാരിലുമൊക്കെ, പ്രവർത്തിക്കുന്നത് transplant ചെയ്യപ്പെട്ട വെളുത്തവന്റെ തലച്ചോറാണു.. ചിന്തയാണു..!
ഈ കുറിപ്പിൽ പറയാത്ത കഥാപാത്രങ്ങളും മുഹൂർത്തങ്ങളും സിനിമയിൽ ഉണ്ട്.. അവർ ആണു ഈ സിനിമയെ നയിക്കുന്നത്..
Yes..സിനിമ കാണാനുള്ളതാണു.. വായിച്ചറിയാനുള്ളതല്ല..!
(Anyway, ഒടുവിൽ, പ്രതിസന്ധികൾ തരണം ചെയ്ത് കറുത്തവനായ Chris Washington രക്ഷപ്പെടുന്നു..!)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ