അമേരിക്കൻ നാടകകൃത്തും, നടിയും, തിരക്കഥാരചയിതാവുമായ Greta Gerwig ന്റെ ആദ്യ സംവിധാനസരംഭമാണു, വൻ ബോക്സാഫീസ് വിജയവും അതിലേറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത "Lady Bird". ഒരു സ്ത്രീ തന്നെ എഴുതി സംവിധാനം ചെയ്ത, ഒരു സ്ത്രീപക്ഷ സിനിമയായാണു ഞാൻ Lady Bird നെ കാണുന്നത്. ഒരു കൗമാരക്കാരിയുടെ 'ബ്രയിൻ കെമിസ്ട്രീയെ' അതേ താളത്തോടും ബഹളങ്ങളോടും കൂടി തന്നെ അവതരിപ്പിച്ചിരിക്കുന്നു.. ഈ വർഷം പ്രഖ്യാപിക്കാൻ പോകുന്ന അക്കാഡമി അവാർഡുകളിൽ, മികച്ച ചിത്രത്തിന്റെ പട്ടികയിൽ ഇടം നേടിയ Lady Bird, അതിന്റെ മേക്കിംഗിന്റെ പ്രത്യേകതകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
California യുടെ തലസ്ഥാനമായ Sacramento യിൽ, 2002ന്റെ പശ്ചാത്തലത്തിലാണു സിനിമ ആരംഭിക്കുന്നത്.. ഭർത്താവിനു ജോലി നഷ്ടമായതിനേത്തുടർന്ന്, സാമ്പത്തികമായി കഷ്ടപ്പെടുന്ന കുടുംബത്തെ താങ്ങിനിർത്താൻ കഷ്ടപ്പെടുന്ന കാലിഫോർണിയൻ nurse, Marion McPherson, അവരുടെ ഭർത്താവ് Larry McPherson,
അവരുടെ ദത്തുപുത്രനും Miguel McPherson, അയ്യാളുടെ girlfriend ഉം, പിന്നെ Lady Bird ഉം( 17 year old daughter of Marion McPherson and Larry McPherson) ഉൾപ്പെടുന്ന കുടുംബം.സിനിമയുടെ ആദ്യഷോട്ടുതന്നെ, അമ്മയും മകളും തമ്മിലുള്ള ബോണ്ടിന്റെ ചിത്രമാണു.. ഒരേ കിടക്കയിൽ കിടന്നുറങ്ങുന്ന അമ്മയിലും മകളിലും ആരംഭിക്കുന്ന ചിത്രം, പതുക്കെപ്പതുക്കെ, ഒരു കൗമാരക്കാരിയുടെ മന:ശാസ്ത്രത്തിലേക്ക് വളരുന്നു.
(ഇതിനിടയിൽ അൽപം മനശാസ്ത്രം പറഞ്ഞോട്ടെ. പൊതുവേ ടീനേജിനെ ഒരു പ്രശ്നമുള്ള പ്രായമായും ടീനേജ് കുട്ടികളെ പ്രശ്നക്കാരായും കാണുന്ന സമീപനം ഒരു പരിധിവരെ മാതാപിതാക്കളിലും, അധ്യാപകരിലുമുണ്ട്. ടീനേജിനെ പൊതുവേ Adolescent എന്ന പദം കൊണ്ടാണു വിവരിക്കുന്നത്.. Adolescent എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ "adolescere"എന്ന വാക്കിൽനിന്നും ഉണ്ടായതാണു.. "adolescere" എന്ന പദത്തിന്റെ അർത്ഥം 'to grow up' അഥവാ വളരുക എന്നാണു.. അതായത്, ഒരു മനുഷ്യന്റെ ശാരീരികവും മാനസ്സികവുമായ വളർച്ചയുടെ ഏറ്റവും പ്രധാന ഘട്ടമാണു Adolescent period.. ഇതിനെയാണു പൊതുവേ ഒരു problem age ആയി കാണുന്നത്.. സത്യത്തിൽ, കുട്ടികളുടെ ശാരീരിക മാനസ്സിക വളർച്ചയെ ഒരു പ്രോബ്ലമായി കാണുന്നു എന്നാണു ഇതിൽനിന്നും എനിക്ക് മനസ്സിലാവുന്നത്.. )
Let's continue..
Ladybird എന്ന് സ്വയം വിളിക്കുകയും ആ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്ന കഥാനായിക, ഒരു കാത്തൊലിക് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണു. New York ലെ ഏതെങ്കിലും സർവ്വകലാശാലയിൽ undergraduate ആയി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന Ladybird ഉം അമ്മയും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പങ്ങളും വഴക്കും ഉണ്ടാകാറുണ്ട്.. സ്കൂളിലെ കലാരംഗത്ത് മികവ് തെളിയിക്കുന്ന Lady Bird ന്റെ ആദ്യ boyfriend ഒരു gay ആണെന്ന് തിരിച്ചറിയുമ്പോൾ, അവനോട് അകലുമെങ്കിലും പിന്നീട് അതൊരു സഹതാപമായി മാറുന്നു. ഇതിനിടയിലാണു, തന്നെപ്പോലെ ഒരു "Virgin" ആയ Kyle Scheible യുമായി അടുക്കുന്നതും ആദ്യ sex അനുഭവിക്കുന്നതും.. എന്നാൽ Ladybird അവന്റെ ഒരുപാട് പങ്കാളികളിൽ ഒരാളാണെന്ന അറിവ് Ladybird നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.. ആ ലൈംഗികാനുഭവത്തിനുശേഷം അവൾ അമ്മയോട് ചോദിക്കുന്ന ചോദ്യവും, അതിനു അമ്മ നൽകുന്ന മറുപടിയും, എന്തുകൊണ്ട് നമ്മുടെ ടീനേജ് കുട്ടികൾക്കും അമ്മമാർക്കും ഇടയിൽ സംഭവിക്കുന്നില്ല എന്ന് ചിന്തിച്ചുപോയി.
എപ്പോഴാണു first sex നുള്ള സമയം.. ?
" may be during University.. but don't forget to take precautions..!" mother replied.
(സത്യത്തിൽ, ഇതുപോലൊരു ലൈംഗികാവബോധം നമ്മുടെ കുട്ടികൾക്ക് നൽകാൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല?)
ഇതിനിടയിൽ ജോലി നഷ്ടമായി, വളരെ നിരാശയിൽ കഴിയുന്ന അച്ഛനു, Larry McPherson, വിഷാദരോഗമുണ്ടെന്ന് സംശയിക്കുന്ന Ladybird ന്റെ പതിനെട്ടാം പിറന്നാളിനു, ഒരു കേക്കും സമ്മാനവും നൽകി അച്ഛൻ അവളെ ഞട്ടിക്കുന്നുണ്ട്.. ആ അച്ഛനും മകൾക്കുമിടയിൽ നിറയുന്ന വാത്സല്യം മാധുര്യമേറിയതാണു.. ഇതിനിടയിൽ, പലപ്പോഴും സ്നേഹത്തോടെയും, ചിലപ്പോൾ സ്ട്രിക്റ്റായും പെരുമാറുന്ന അമ്മയോട് Ladybird ഒരു അകലം പാലിക്കുന്നു.. "വലിയ മനസുള്ള സ്ത്രീയാണു തന്റെ അമ്മ" എന്ന് മറ്റുള്ളവരോട് പറയുമ്പോഴും, അമ്മയോട് ആ ഊഷ്മളത കാണിക്കാനും, അത് തിരികെ ആസ്വദിക്കാനും അവൾക്ക് കഴിയുന്നില്ല. എന്നാൽ, ചിലപ്പോഴെങ്കിലും, തന്റെ പെരുമാറ്റം തെറ്റായിപ്പോയെന്നും അതിൽ കുറ്റബോധമുണ്ടെന്നും Ladybird പറയുന്നുണ്ടെങ്കിലും, അതൊക്കെ കേട്ടതായി അമ്മ ഭാവിക്കുന്നില്ല.
ഇതിനിടയിൽ ഒരു കോഫീ ഷോപ്പിൽ പാർട്ട് ടൈം ജോലിയിൽ ഏർപ്പെടുന്ന Ladybird നു, ഉപരിപഠനത്തിനു അപേക്ഷ നൽകിയ പല സർവ്വകലാശാലകളിൽനിന്നും നിരാശയുണ്ടാക്കുന്ന മറുപടിയാണു ലഭിക്കുന്നത്.. ഒടുവിൽ, ന്യുയോർക്കിലെ ഒരു സർവ്വകലാശാലയിൽ, waiting ലിസ്റ്റിൽ കടന്നുകൂടിയ Ladybird ന്യൂയോർക്കിലേക്ക് യാത്രയാവാൻ തീരുമാനിക്കുന്നു.. കാലിഫോർണിയ എയർപ്പോർട്ടിനുപുറത്ത് മകളേയും അച്ഛനേയും ഇറക്കി വീട്ട്, "ഇവിടെങ്ങും പാർക്കിംഗ് ഇല്ല" എന്ന പറഞ്ഞു, പരുഷമായി മോളോട് യാത്ര പറഞ്ഞു കാറോടിച്ചുപോകുന്ന അമ്മയോട് വല്ലാത്തൊരു അതൃപ്തി ആർക്കും തോന്നാം.. എന്നാൽ, മോളെ അത്രയധികം സ്നേഹിക്കുന്ന ഒരമ്മയാണു Marion McPherson എന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നത്, ഒരു പാർക്കിംഗ് തേടി കാറോടിക്കുമ്പോഴും, ഒടുവിൽ വഴിയിൽ കാർ പാർക്കു ചെയ്ത്, നിറകണ്ണുകളോടെ ഡിപ്പാർച്ചർ ടെർമ്മിനലിലേക്ക് Marion ഓടിവരുമ്പോഴുമാണു.. എന്നാൽ, അപ്പോഴേക്കും Ladybird യാത്രയായിക്കഴിഞ്ഞിരുന്നു.
തുടർന്ന് ന്യൂയോർക്കിൽ എത്തുന്ന Ladybird, തന്റെ പെട്ടിയിൽ അമ്മ എഴുതിവച്ചിരുന്ന ലെറ്റർ കാണുന്നു.. ഒരമ്മയ്ക്ക് ഒരു മകളോടുള്ള കരുതലിന്റെ കാതൽ മനസ്സിലാക്കുന്ന അവൾ, ഒരു പാർട്ടിയ്ക്കിടെ നന്നായി മദ്യപിക്കുന്നു.. അവിടെ വച്ച് അവളുടെ പേർ ചോദിക്കുന്നവരോട് അവൾ ആദ്യമായി തന്റെ യദാർത്ഥ പേർ പറയുന്നു.."Christine McPherson"
ഒരിക്കൽ അമ്മ ഇട്ട പേർ.. അമ്മയോടും മറ്റുമുള്ള ദേഷ്യം മൂലം ഉപേക്ഷിച്ച തന്റെ പേർ "Christine" എന്നാണു എന്ന് പറയുമ്പോഴാണു പ്രേക്ഷകരും ആ വിവരം അറിയുന്നത്.. അമിതമദ്യപാനം നൽകിയ അപകടത്തേത്തുടർന്ന്, ആശുപത്രിയിലാവുന്ന Christine എന്ന Ladybird ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി, പള്ളിയിൽ പോകും വഴി അച്ഛനമ്മമാരെ ഫോണിൽ വിളിക്കുന്നെങ്കിലും, ഫോൺ ആരും എടുക്കാത്തതുകൊണ്ട് അവൾ ഒരു "വോയ്സ് മെസേജ്" അയയ്ക്കുന്നു. അതുവരേയും "ഞാൻ Ladybird" എന്നുമാത്രം പറഞ്ഞു സംസാരിച്ചിരുന്ന അവൾ ആദ്യമായി "ഞാൻ നിങ്ങളുടെ മകൾ Christine" യാണു എന്ന് പറഞ്ഞു സംസാരിക്കുകയും, അമ്മ എത്രമാത്രം ശരിയായിരുന്നു എന്ന് സമ്മതിക്കുകയും, ഒപ്പം ആ അമ്മയോടും അച്ഛനോടും ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് പറയുകയും ചെയ്യുന്നു.
ഇവിടെ ക്ലൈമാക്സിൽ ഏറെ ശ്രദ്ധേയമായി തോന്നിയത്, ഈ ഏറ്റുപറച്ചിലാണു.. എന്നാൽ, അത് ഒരു "വോയ്സ് മെസേജ് റെക്കോർഡിംഗ്" സൗകര്യമായി മാത്രം അവതരിപ്പിച്ചത്, സംവിധായകയുടെ കൗശലമായാണു എനിക്ക് തോന്നിയത്. ഒരുവേള ഇതൊരു "തത്സമയ ഫോൺ ചെയ്യലായിരുന്നുവെങ്കിൽ", അതായത് ഫോണിന്റെ മറ്റേ തലയ്ക്കൽ അമ്മയുണ്ടായിരുന്നുവെങ്കിൽ, വളരെ സെന്റിമെന്റലായ- ഇമോഷണലായ ഒരു അന്ത്യമാവുമായിരുന്നു സിനിമയുടേത്.. എന്നാൽ, ഒരു മകളുടെ അപക്വമായ മനസികാവസ്ഥയിൽനിന്നും, പക്വമായ ഒരു തിരിച്ചറിവിലേക്ക് അവൾ എത്തിയെന്ന ബോധത്തോടെ പ്രേക്ഷകർ തീയേറ്റർ വിടുന്നതാവും, ഒരു പോസിറ്റീവായ കാഴ്ച്ചപ്പാട് എന്ന് സംവിധായക ചിന്തിച്ചുണ്ടാവും എന്ന് മനസ്സിലാക്കാണു എനിക്കിഷ്ടം..
"അച്ഛനമ്മമാർ തെറ്റാണു" എന്ന കൗമാരമാനസ്സികാവസ്ഥയിൽനിന്നും, "അവരായുരുന്നു ശരി" എന്ന പക്വതയിലേക്കുള്ള evolution ആണു ഒരർത്ഥത്തിൽ "Ladybird" കാട്ടിത്തരുന്നത്.. ഒപ്പം കൗമാരക്കാരിയായ ഒരു മകൾ, അമ്മയുടെ 'ആശങ്കയും അതുപോലെ അഭിമാനവുമാണു'.. അതുപോലെ, അവർക്കിടയിൽ ഉടലെടുക്കുന്ന പൊരുത്തക്കേടുകൾ, പിന്നീട് ഇരുത്തം വന്ന ഒരു മനസ്സിലേക്കും ചിന്തയിലേക്കും പെൺകുട്ടികളെ നയിക്കുമെന്നുമുള്ള മന:ശാസ്ത്രവും ഇവിടെ അടിവരയിടുന്നു..
തീർച്ചയായും പെൺമക്കളോടൊപ്പമിരുന്ന്, അമ്മമാർ കാണേണ്ട ഒരു സിനിമയാണു Ladybird..
Appreciate Greta Gerwig, for directorial debut.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ