വരാൻ പോകുന്ന അക്കാഡമി അവാർഡുകളിൽ പരിഗണിക്കപ്പെടാവുന്ന ഒരുപിടി ചിത്രങ്ങളുടെ ഭാഗമായാണു "The Big Sick" എന്ന സിനിമ കാണുന്നത്.. പ്രശസ്ത American Stand-up Comedian നായ Kumail Nanjiani യും, ഭാര്യ Emily V. Gordon ഉം ചേർന്ന് രചിച്ച ചിത്രം അവരുടെ തന്നെ കഥയാണു.. ജീവിതമാണു.. അതുകൊണ്ടുതന്നെ സിനിമയിൽ യദാർത്ഥ Kumail Nanjiani ആയിത്തന്നെ Kumail Nanjiani എത്തുന്നു.. ഭാര്യയുടെ വേഷത്തിൽ Zoe Kazan യും.
Michael Showalter സംവിധാനം ചെയ്ത ഈ കോമഡി ചിത്രം, നല്ലൊരു പ്രണയത്തിന്റെ തലത്തിലൂടെ കടന്നുപോകുന്നു. ഒപ്പം Kumail ന്റെ ബാപ്പയായി, Anupam Kher നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നു എന്നതും, സിനിമയുടെ ആദ്യവസാനം പശ്ചാത്തല സംഗീതം പോലെ നർമ്മം കാത്തുസൂക്ഷിക്കാനായി എന്നതും സിനിമയുടെ ഹൈലറ്റ് ആണു.
പാകിസ്താനി മുസ്ലീമായ Kumail, Stand-up Comedy യിൽ, ചിക്കാഗോയിൽ തന്റെ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണു, സൈക്കോളൊജി ബിരുദധാരിയായ Emily V. Gordon നെ ഒരു ഷോക്കിടയിൽ കണ്ടുമുട്ടുന്നതും ഡേറ്റിംഗ് തുടങ്ങുന്നതും.. അമേരിക്കയിലാണെങ്കിലും, മതവിശ്വാസികളായ പാകിസ്താനി മുസ്ലീമുകളായി ജീവിയ്ക്കാനാണു Kumail ന്റെ കുടുംബത്തിന്റെ ആഗ്രഹം.. എന്നാൽ Kumail നു ദൈവവിശ്വാസമോ മതവിശ്വാസമോയില്ലായെന്നുമാത്രമല്ല, നിസ്കരിക്കാനെന്നും പറഞ്ഞു, മൊബയിലിൽ അഞ്ചു മിനിറ്റ് 'കൗണ്ട്‌ഡൗൻ' വച്ച് വീഡിയോ ഗയിം കളിക്കലാണു പരിപാടി. ഒരു വിശ്വാസിയായ പാകിസ്താനി മുസ്ലിം പെൺ കുട്ടിയെ മാത്രമേ Kumail വിവാഹം ചെയ്യാവൂ എന്ന് കുടുംബത്തിനു മുഴുവനായും, അമ്മയ്ക്ക് പ്രത്യേകിച്ചും ആഗ്രഹമുണ്ട്.. അതുകൊണ്ടുതന്നെ, ഒരുപാട് പെൺകുട്ടികളുടെ ഫോട്ടോ Kumail നെ കാണിക്കുന്നു. അയ്യാൾ അത് ഒരു memory box ൽ സൂക്ഷിക്കുന്നു.
ഈ memory box ആണു കഥയിലെ ട്വിസ്റ്റ് ആകുന്നത്.. ഇത് കാണാൻ ഇടവരുന്ന Emily, Kumail നോട് കാര്യം തിരക്കുകയും, Kumail പറയുന്ന മറുപടിയ്ക്കൊപ്പം വീട്ടുകാരുടെ ആഗ്രഹം എന്താണെന്നുകൂടി പറയുമ്പോൾ, ഒരു ഇന്ത്യൻ സിനിമാ നായികയേപ്പോലെ അവനെ ഉപേക്ഷിച്ചു Emily പോകുന്നു. എന്നാൽ, Emily അസുഖബാധിതയാകുകയും, അത് ശ്വാസകോശത്തിൽ വലിയ ഇൻഫെക്ഷൻ ഉണ്ടാക്കുകയും ചെയ്യുമ്പോൾ, ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന Emily യെ കാണാൻ Kumail എത്തുന്നു.. അവിടം മുതൽ, നർമ്മം കൊണ്ട് ആൾക്കാരെ ചിരിപ്പിക്കുന്ന Kumail ന്റെ മനസ്സിന്റെ നൊമ്പരം അയ്യാൾ അറിയാതെ പുറത്തുവരുന്നു.. എന്നാൽ, എന്തിലും ഫലിതം കണ്ടെത്തുന്ന Kumail നെ Emily യുടെ അച്ഛനമ്മമാർ ഹോസ്പിറ്റലിൽനിന്നും പുറത്താക്കുന്നു.. അതേ വേഗത്തിൽ Kumail തിരികെ വരുന്നു. തുടർന്ന് സർജ്ജറിയ്ക്കു ശേഷം സുഖം പ്രാപിയ്ക്കുന്ന Emily, Kumail നെ ഒഴിവാക്കുന്നു. ഇതിനിടയിൽ Emily മായുള്ള പ്രണയം വീട്ടിൽ അവതരിപ്പിച്ചതിന്റെ പേരിൽ Kumail നെ സ്വന്തം വീട്ടിൽനിന്നും പുറത്താക്കിയിരുന്നു.
ഫാമിലിയെ തള്ളിക്കളഞ്ഞ Kumail നെ തനിക്കുവേണ്ട എന്ന് Emily പറയുമ്പോൾ, വീട്ടിലേക്ക് തിരികെ പോകുകയും, തന്നെ ആരും അംഗീകരിച്ചില്ലെങ്കിലും പ്രശ്നമില്ല താൻ ന്യൂയോർക്കിലേക്ക് സ്ഥിരതാമസമാക്കുന്നുവെന്നും, അവിടെയാണു Stand-up comedy യ്ക്ക് പറ്റിയ ഇടം എന്നും പറഞ്ഞ്, Kumail ന്യൂയൊർക്കിലേക്ക് യാത്രതിരിക്കാൻ തയ്യാറാവുന്നു.. മോൻ യാത്രയാവുന്നതിനു മുൻപ്, അമ്മയും അച്ഛനും Kumail നെ കാണാൻ വരുന്നുവെങ്കിലും, അമ്മ മോനെ നോക്കുന്നില്ല. പകരം, അമ്മ അയ്യാൾക്ക് ഏറെ ഇഷ്ടമുള്ള മട്ടൻ ബിരിയാണിയുണ്ടാക്കി, അച്ഛനേക്കൊണ്ട് Kumail നു കൊടുപ്പിക്കുന്നു.. ഒരു അമ്മ- മകൻ ബന്ധത്തിന്റെ ആഴത്തെ, നർമ്മത്തിന്റെ മേമ്പൊടിയോടെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. സാധാരണയായി, അച്ഛനും മോനുമിടയിൽ 'ബാലൻസ്' ചെയ്യുന്ന അമ്മമാരെ ഒരുപാട് സിനിമയിലും ജീവിതത്തിലും കണ്ടിട്ടുണ്ട്.. എന്നാൽ, പരിഭവക്കാരിയായ അമ്മയ്ക്കും മോനുമിടയിൽ, നന്നായി ബാലൻസ് ചെയ്യുന്ന അനുപം ഖേറിന്റെ അച്ഛൻ കഥാപാത്രം ഗംഭീരമായിട്ടുണ്ട്..
ഒടുവിൽ, ന്യൂയോർക്കിലെ ഒരു ഷോയിൽ, stand-up comedy ചെയ്യുമ്പോൾ, Kumail ന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയുന്ന Emily ലേക്ക് ക്യാമറതിരിയുമ്പോഴാണു, Kumail നെ ഉപേക്ഷിക്കാനാവാതെ അയ്യാളുടെ പിന്നിൽ Emily വന്നിരുന്നു എന്ന് Kumail നേപ്പോലെ പ്രേക്ഷകനും അറിയുന്നത്.. അങ്ങനെ, സാധാരണ ഇന്ത്യൻ സെന്റിമെന്റൽ പ്രണയകഥകളിൽ നിന്നും വ്യത്യസ്തമായല്ലെങ്കിലും, ഒരു റിഫ്രഷിംഗ് climax ആണു The Big Sick നു ഉള്ളത്.
Emily യുടെ " induced coma" സ്റ്റേജ് എന്ന coma stage, "is a very good coma stage" എന്ന് Kumail നു പറയാൻ പറ്റുന്ന ആ Humour ആണു സിനിമയ്ക്ക് ഇത്തരമൊരു അവസാനം നൽകുന്നത്.
നല്ലൊരു refreshing entertainer ആണു The Big Sick.
One thing more.. Kumail Nanjiani and The Big Sick tell us that, comedy is not a simple mimicry as we used to..! ..it is something with soul and feeling.. it makes us laugh and think..! Sometimes it makes our eyes wet too..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ