West Texas ലെ രണ്ടു സഹോദരന്മാരുടെ ബാങ്ക് കൊള്ളയും, അതിന്റെ അന്വേഷണവുമാണു David Mackenzie (written by Taylor Sheridan) സംവിധാനം ചെയ്ത "Hell or High Water" എന്ന് ഒറ്റ വാചകത്തിൽ പറയാമെങ്കിലും, അതിൽ ഒതുങ്ങുന്നതല്ല ഈ ചിത്രത്തിന്റെ മേക്കിങ്ങും കഥാഗതിയും..
വിവാഹബന്ധം വേർപെടുത്തിയപ്പോൾ അമ്മയോടൊപ്പം പോയ തന്റെ മക്കൾ, തന്നെപ്പോലെ കഷ്ടപ്പെടരുതെന്ന് എന്ന ചിന്തയോടെ അവർക്കായി പണം സമ്പാദിക്കുന്ന Toby Howard (Chris Pine) ഉം, ബാങ്ക് മോഷണം ഒരു passion നായി കാണുന്ന സഹോദരൻ Tanner (Ben Foster) ഉം, ഈ വലിയ bank robbery അന്വേഷിക്കുന്ന Texas Rangers ആയ Marcus Hamilton (Jeff Bridges) നും, Alberto Parker (Gil Birmingham) ഉം ആണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ..
നവീനമായ ആഖ്യാനരീതിയും, അതിന്റെ അന്തരീക്ഷം നൽകുന്ന ഛായാഗ്രഹണവും (by Giles Nuttgens), ഒപ്പം ഇമ്പമാർന്ന സംഗീതവും (Music by Nick Cave and Warren Ellis) ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു..
Cannes Film Festival 2016-ൽ
പ്രദർശ്ശിപ്പിക്കുകയും, 'Golden Globe' 2016( Best Picture, Best Supporting Actor for Jeff Bridges and Best Screenplay) നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ "Hell or High Water" ഇത്തവണത്തെ ഓസ്കാർ നോമിനേഷനുകളിലും
1)Best Picture,
2)Best Supporting Actor ( Jeff Bridges)
3) Best Original Screenplay (Taylor Sheridan)
4) Best Film Editing ( Jake Roberts), എന്നീ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട നല്ലൊരു ദൃശ്യാനുഭവമാണു..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ