Fences..!
എന്തു മനോഹരമായ ചിത്രം..!!
1989- ൽ "Glory" യിലെ അഭിനയത്തിനു
Best Supporting Actor നും, 2001 ൽ "Training Day" യിലെ 'അഴിമതിക്കാരനായ പോലീസുകാര'നു Best Actor ക്കുമുള്ള Oscar അവാർഡുകൾ നേടിയിട്ടുള്ള 'Denzel Washington', സംവിധായകനായും നായകനായും തിളങ്ങുന്ന ചിത്രമാണു "Fences"..
കുടുംബ ബന്ധങ്ങളുടേയും, മനുഷ്യമനസ്സുകളുടെ അടിയൊഴുക്കുകളുടേയും കഥ പറയുന്ന "Fences", August Wilson ന്റെ Pulitzer Prize നേടിയ കൃതിയുടെ ചലച്ചിത്രാവിഷ്കാരമാണു..
Pittsburghലെ ഒരു 'ചവർ എടുപ്പ്' തൊഴിലാളിയായ Troy Maxson (Denzel Washington) ന്റെ കുടുംബമാണു സിനിമയുടെ പശ്ചാത്തലം.. വിദ്യാഭ്യാസമില്ലാത്ത, എന്നാൽ സ്വന്തം അഭിപ്രായങ്ങളിൽ കടുംപിടത്തക്കാരനായTroy Maxson, Troy യുടെ സ്നേഹിതൻ Jim Bono (Stephen Henderson) യും, Troy യുടെ ഭാര്യ Rose (Viola Davis) ഉം, മകൻ Cory (Jovan Adepo) യും Troy യുടെ മുൻ ബന്ധത്തിൽ ഉണ്ടായ മകൻ Lyons Maxson (Russell Hornsby) നും, Troy യുടെ 'മാനസ്സിക പ്രശ്നങ്ങളുള്ള' സഹോദരൻ Gabriel Maxson (Mykelti Williamson), നുമാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ..
സിനിമയുടെ പേർ സൂചിപ്പിക്കുമ്പോലെ, രണ്ടു വീടുകൾക്കിടയിൽ ഒരു വേലി കെട്ടുന്നുണ്ടെങ്കിലും, ഇത് മനുഷ്യമനസ്സുകളിലും കുടുംബ ബന്ധങ്ങളിലും കെട്ടെപ്പെടുന്ന വേലിയുടെ പ്രതീകമാണു.. അച്ഛൻ- മകൻ ബന്ധങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിലും, ഭാര്യാ- ഭർത്തൃബന്ധത്തിന്റെ ദൃഢതയും, ഒപ്പം ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങളുമെല്ലാം, തെല്ലും നാടകീയതയില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്..
എല്ലാ അഭിനേതാക്കളുടേതും മികച്ച പ്രകടമാണു.. നായകനാണോ നായികയാണോ മുന്നിൽ എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണു.. ഉദാഹരണമായി, Troy യ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ആ സ്ത്രീ ഗർഭിണിയാണെന്നും, Troy തന്നെ ഭാര്യയോട് പറയുന്ന രംഗം.. ആ വിവരം പറയുന്ന Troy യുടെ മനോവ്യാപാരവും, അത് കേട്ടുനിൽക്കുന്ന Rose ന്റെ നിസ്സംഗതയിൽ തുടങ്ങി, പിന്നീട് ഘട്ടം ഘട്ടമായി ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങളും ഇമവെട്ടാതെ കണ്ടിരുന്നുപോകും.. 18 വർഷമായി Rose നോടൊപ്പം ജീവിക്കുന്ന തനിക്ക് ഒരു space ഉം change ഉം കിട്ടാനാണു മറ്റൊരു ബന്ധത്തിനുപോയത് എന്ന് Troy പറയുമ്പോൾ, "അതേ 18 വർഷങ്ങളായി എല്ലാറ്റിലും നിങ്ങളെ മാത്രം കാണുന്ന എന്നെക്കുറിച്ച് ഓർത്തില്ലല്ലോ..?" എന്ന് ചോദിക്കുന്ന Rose നെ മറക്കാനാവില്ല..! 'Viola Davis' എന്ത് കയ്യൊതുക്കത്തോടെയാണു ആ നിമിഷത്തെ അവതരിപ്പിച്ചിരിക്കുന്നത്..!! അതുപോലെ, 'ഒരിക്കൽ പോലും സ്ക്രീനിൽ' തെളിയാത്ത, Troy യുടെ കാമുകി പ്രസവത്തോടെ മരിച്ചു, എന്ന ഫോൺ സന്ദേശം ഭർത്താവിനെ അറിയിക്കുന്ന ഭാര്യ..!! കാമുകിയുടെ മരണത്തെത്തുടർന്ന്, കൈക്കുഞ്ഞുമായി Troy വീട്ടിൽ വരുമ്പോഴുള്ള Rose ന്റെ നിസ്സംഗതയും, പിന്നീട് വീടിന്റെ പിൻവാതിൽ പടിയിലിരുന്ന് കുഞ്ഞിനെ ലാളിക്കുന്ന ശബ്ദം കേൾക്കുമ്പോൾ, Rose ൽ ഉണരുന്ന മാതൃത്വവും..! അങ്ങനെ ഒരുപാട് ഹൃദയസ്പർശ്ശിയായ അഭിനയമുഹൂർത്തങ്ങളാണു Rose എന്ന കഥാപാത്രത്തിലൂടെ Viola Davis സമ്മാനിക്കുന്നത്..!!
അച്ഛന്റെ സമീപനം സഹിയ്ക്കവയ്യാതെ വീടുവിട്ടുപോയ Cory പട്ടാളക്കാരനായെങ്കിലും, അച്ഛന്റെ മരണശേഷമാണു വീട്ടിലേക്ക് തിരികെവരുന്നത്.. വീട്ടിൽ എത്തുന്ന Cory യെ വരവേൽക്കുന്നത് അച്ഛന്റെ 'അവിഹിത സന്തതിയായ' മകളാണു.. തുടർന്ന് പിതാവിനേക്കുറിച്ച് വെറുപ്പോടെ സംസാരിക്കുന്ന മകനു, 'പിതാവ് എങ്ങനെയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നന്മകൾ എന്തായിരുന്നുവെന്നും' അമ്മ വിവരിച്ചുകൊടുക്കുന്നതും, തുടന്ന് rehabilitation center ൽ ആയിരുന്ന Gabriel Maxson ന്റെ മടങ്ങിവരവും ഒക്കെ നടക്കുമ്പോൾ, 'ആകാശത്തിന്റെ ചില്ലകളിൽ എവിടെയോ ഇരുന്ന് Troy ഇതൊക്കെ കാണുന്നുണ്ടാവും എന്ന സന്ദേശവുമായി, മരച്ചില്ലകൾക്കിടയിലൂടെ ഊർന്ന് ഇറങ്ങുന്ന സൂര്യനിൽ സിനിമ അവസാനിക്കുന്നു..!!!
ഈയടുത്ത ദിവസങ്ങളിൽ കണ്ടതിൽ ഏറ്റവും മികച്ച സിനിമയും.. ഒപ്പം ശക്തമായ ഒരു സ്ത്രീ കഥാപാത്രവും..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ