Austrian സംവിധായകനായ Michael Haneke യുടെ ഫ്രെഞ്ച് സിനിമയാണു "AMOUR"..
Amour എന്ന ഫ്രഞ്ച് വാക്കിനെ "പ്രണയം" എന്ന് പറയാം..!
കഴിഞ്ഞ ഞായറാഴ്ച്ച(29/01/2017) അന്തരിച്ച വിഖ്യാത ഫ്രഞ്ച് നടി Emmanuelle Riva യുടെ മികവുറ്റ അഭിനയംകൊണ്ട് ശ്രദ്ധേയമായ AMOUR, സംഗീത അധ്യാപകരായിരുന്ന Anne ( Emmanuelle Riva) ന്റേയും, Georges (Jean-Louis Trintignant) ന്റേയും വാർദ്ധക്യത്തിന്റേയും വാർദ്ധക്യത്തിലും വറ്റാത്ത പ്രണയത്തിന്റേയും കഥ പറയുന്നു..
അടഞ്ഞുകിടക്കുന്ന വീടിന്റെ വാതിൽ പൊളിച്ച്, വീടിനുള്ളിലേക്ക് കയറുന്ന പോലീസുകാരുടേയും, തുടർന്ന് Anne ന്റെ 'ദുർഗ്ഗന്ധം വമിക്കുന്ന' മൃതശരീരത്തിന്റെ ദൃശ്യവുമായി തുടങ്ങുന്ന സിനിമ, വൃദ്ധദമ്പതികളുടെ മാസങ്ങൾക്കുമുമ്പുള്ള ജീവിതത്തിന്റെ ഫ്ലാഷ് ബാക്കിലേക്ക് പോകുന്നു..
Anne ന്റെ വിദ്യാർത്ഥിയായിരുന്ന Alexandre യുടെ സംഗീതപരിപാടിയും, അതുകഴിഞ്ഞുള്ള മടങ്ങിവരവും ഉൾപ്പെടുന്ന രംഗത്തിന്റെ വളരെ കുറച്ച് ദൃശ്യങ്ങൾ ഒഴിച്ചാൽ, സിനിമ പൂർണ്ണമായും വീടിനുള്ളിലാണു നടക്കുന്നത്.. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ ഇല്ലാതെ, പരസ്പരം സ്നേഹിക്കുന്ന അവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ട് Anne നു ഉണ്ടാകുന്ന സ്ട്രോക്കും, ചികിത്സയും, തുടർന്നുണ്ടാകുന്ന രണ്ടാമത്തെ സ്ട്രോക്കുമാണു.. ഒരേയൊരു മകളായ Eva (Isabelle Huppert) യുടെ സഹായം പോലുമില്ലാതെ Georges, Anne നെ പരിചരിക്കുന്നതും, പ്രാഥമികകാര്യങ്ങൾക്കുപോലും സഹായിക്കുന്നതും എല്ലാം നിശ്വാസത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ..! ( Later there comes home nurse)
സിനിമ മുഴുവനും, ഒരു വീടിന്റെ അകത്തളത്തിലാണു നടക്കുന്നതെങ്കിലും, കാഴ്ച്ചക്കാരനെ അൽപം പോലും മുഷിപ്പിക്കാതിരിക്കാൻ സംവിധായകനും ഛായാഗ്രഹകനും( Darius Khondji) നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.. വൃദ്ധ ദമ്പതികളുടെ ജീവിതാവസ്ഥയ്ക്കും മാനസ്സികാവസ്ഥയ്ക്കുമനുസരിച്ചുള്ള ഫ്രയിമുകളും ലൈറ്റിംഗ് മൂഡും color palette ഉം നൽകാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്..
രണ്ടാമത്തെ സ്ട്രോക്കിനുശേഷം വ്യക്തമായി സംസാരിക്കാൻ പോലും കഴിയാതെ, ചില അവ്യക്ത ശബ്ദങ്ങൾ മാത്രം ഉച്ചരിക്കുന്ന Anne നെ, Georges, തന്റെ ബാല്യകാല അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് "അവരുടെ നിസ്സഹായതയിൽ നിന്നും മോചിപ്പിക്കുന്ന" കാഴ്ച്ച നമ്മളെ സിനിമയ്ക്കുശേഷവും കൊത്തിവലിക്കും..!
ജനാലയിലൂടെ വീട്ടിനുള്ളിലേക്ക് വരുന്ന പ്രാവിനെ, Georges തുണിയിട്ട് മൂടി പിടിക്കുന്നതും, പിന്നീട് അതിനെ മോചിപ്പിച്ചു എന്ന് കുറിപ്പ് എഴുതിവയ്ക്കുന്നതും, Anne ന്റെ മരണശേഷം അടുക്കളയിൽ Anne ന്റെ സാന്നിധ്യം അറിയുന്നതും, അടുക്കളയിൽ കഴുകാതെ ഇട്ടിരുന്ന പാത്രങ്ങൾ Anne കഴുകിവയ്ക്കുന്നതും, തുടർന്ന് Georges നേയും കൂട്ടി വീടിനു പുറത്തേക്ക് അപ്രത്യക്ഷമാകുന്നതും, വളരെ romantic ആയ ഒരു അവതരണമായി അനുഭവപ്പെട്ടു..
2012 ലെ Cannes Film Festival ൽ 'Palme d'Or' ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ AMOUR, Emmanuelle Riva യുടെ അഭിനയത്തികവിനും അംഗീകാരങ്ങൾ നേടിക്കൊടുത്തു..!
AMOUR has won many international awards including the Oscar Award for Best Foreign Language Film.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ