അമ്മയും അനുജത്തിയും ജേഷ്ഠനുമൊക്കെയുള്ള കുടുംബത്തിൽനിന്നും, കൽക്കട്ട എന്ന മഹാനഗരത്തിലേക്കും, അവിടുന്നു ദത്തെടുക്കപ്പെട്ട് ആസ്ത്രേലിയയിൽ എത്തുകയും, അവിടെ ആസ്ത്രേലിയൻ അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ നുകരുമ്പോഴും, അകലെ ഇന്ത്യയിലെ വിദൂരഗ്രാമത്തിൽ തന്നെ ഓർത്ത് കേഴുന്ന അമ്മയുടെ മുഖം ഓർത്തുവയ്ക്കുകയും, ഒടുവിൽ "ഗൂഗിൾ എർത്തിന്റെ" സഹായത്താൽ തന്റെ നാട് കണ്ടെത്തി, പെറ്റമ്മയെ കാണാൻ എത്തുന്ന "Saroo Brierley " യുടെ യദാർത്ഥജീവിതകഥയാണു Garth Davis ന്റെ ആദ്യ ചിത്രമായ LION ന്റെ പ്രമേയം..
(based on the non-fiction book "A Long Way Home" by Saroo Brierley with Larry Buttrose)
"Ginestlay" എന്ന സ്ഥലനാമം മാത്രം ഓർമ്മയുള്ള Saroo വിന്റെ, "അറിയാതെയുള്ള" ട്രയിൻ യാത്രയും, ട്രെയിനിൽനിന്നും രക്ഷപ്പെടാനുള്ള പരിശ്രമവും, ഒടുവിൽ 1600 കിലോമീറ്ററുകൾക്കകലെ കൽക്കട്ടയിൽ എത്തുന്നതും, അവിടേക്ക് "വലിച്ചെറിയപ്പെട്ട" അഞ്ചുവയസ്സുകാരന്റെ കഷ്ടപ്പാടുകളും, അതിനെ നേരിടുന്ന Saroo വിന്റെ മനോധൈര്യവുമെല്ലാം Sunny Pawar ( as Young Saroo ) എന്ന കുട്ടിയിൽ ഭദ്രമായിരിക്കുന്നു.. Sunny Pawar ന്റെ ഗംഭീര പ്രകടനം.. Saroo ന്റെ ചെറുപ്പകാലം മുതലാണു, ("Slumdog Millionaire" ലൂടെ ശ്രദ്ധേയനായ) Dev Patel (as Saroo Brierley) സ്ക്രീനിൽ എത്തുന്നതെങ്കിലും, Saroo എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ Sunny Pawar നെയാണു ഓർക്കുക..
സിനിമയുടെ പകുതിയിലേറെയും ഇന്ത്യയിലും, ബാക്കി ആസ്ത്രേലിയയിലുമായാണു സംഭവിക്കുന്നത്.. ഈ രണ്ട് അവസ്ഥകളേയും നന്നായി അവതരിപ്പിക്കാൻ സംവിധായകനും ക്യാമറാമാനും( Greig Fraser) സാധിച്ചിട്ടുണ്ട്.. 2017 ലെ അക്കാഡമി അവാർഡുകളിൽ "Lion"ന് കിട്ടിയ 'ഏഴ് നോമിനേഷനുകളിൽ' ഒന്ന് ഛായാഗ്രഹണമാണു.. അതുപോലെ തന്നെയാണു എഡിറ്റിംഗും (Alexandre de Franceschi ) പശ്ചാത്തലസംഗീതവും
(Hauschka and Dustin O'Halloran).. ഓരോ സീക്വൻസും മാറുന്നതിന്റെ 'film/shot transition' വളരെ താളാത്മകമായിട്ടുണ്ട്..!!
തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണു LION..
Oscar nominations at the 89th Academy Awards, including,
Best Picture,
Best Supporting Actor ( Dev Patel),
Best Supporting Actress ( Nicole Kidman)
Best Adapted Screenplay(Luke Davies),
Best Cinematography (Greig Fraser) and
Best Original Score (Hauschka and Dustin O'Halloran)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ