Shah Rukh Khan എന്ന നടന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളാണു "Dear Zindagi" യിലും "Raess" ലും കാണുന്നത്.. വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും, ട്രീറ്റ്മെന്റിന്റെ പ്രത്യേകതകൊണ്ടും എനിക്ക് ഇഷ്ടമായത് Dear Zindagi യാണു.. ഒരു നായികാ പ്രാധാന്യമുള്ള ചിത്രമാണെങ്കിലും, അതിലെ 'ജഹാംഗീർ ഖാൻ' എന്ന സൈക്കോ തെറാപിസ്റ്റ് ഇപ്പോഴും കൂടെയുണ്ട്.. ചിത്രം വളരെ ലൈറ്റാണു.. അതിലുപരി ആലിയ ഭട്ടിന്റെ പ്രകടനവും.. ഒപ്പം,ഏതൊരു സൈക്കോതെറാപ്പിയിലും സംഭവിക്കാൻ സാധ്യതയുള്ള "counter transformation" നെ വളരെ നന്നായി 'സ്ക്രീനിൻ നിന്നും' ഒഴിവാക്കാൻ സംവിധായകനു (Gauri Shinde)കഴിഞ്ഞു എന്നതും ചിത്രത്തോടുള്ള ഇഷ്ടം കൂട്ടുന്നു...!!
എന്നാൽ,ഇന്നലെ ഉച്ച കഴിഞ്ഞ് മോനോടൊപ്പമിരുന്ന് കണ്ട 'La La Land' ന്റെ എനർജ്ജിയുമായിട്ടാണു രാത്രിയിൽ ഭാര്യയോടൊപ്പം 'Raess' കാണാൻ പോയതെങ്കിലും, ചിത്രം വളരെ heavy യായിട്ടാണു തോന്നിയത്.. കുട്ടി Raess ൽ നിന്നും, മധ്യരാജാവായ വലിയ Raess ലേക്കുള്ള വളർച്ചയുടെ വഴികളും, വെട്ടിനിരത്തലുമെല്ലാം, അനിവാര്യമായ ഒരു അവസാനത്തിലേക്കാണു എന്ന ക്ലൈമാക്സിലെ 'കാവ്യനീതിയും', ഒപ്പം Nawazuddin Siddiqui എന്ന നടന്റെ ഇരുത്തം വന്ന പ്രകടനവും കുറച്ചൊരു ആശ്വാസമായി..! Shah Rukh Khan ന്റെ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇഷ്ടമായി..ശ്രീ K.U.Mohanan കഥയുടെ കാലത്തിനും മൂഡിനുമൊപ്പം പോകുന്നുണ്ട്..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ