...ഇത്തവണത്തെ ഓസ്കാർ അവാർഡുകൾക്ക് പരിഗണിക്കപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങൾ La La Land, Moonlight, Manchester by the Sea, Hello or High Water, Fences, Arrival,Lion, Hidden Figures, Deadpool, Silence ,Live by Night..etc തുടങ്ങിയവയാണു.. ഛായഗ്രഹണം സംവിധാനം കഥ സംഗീതം അഭിനയം തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തുന്നവയാണെന്നാണു റിവ്യൂകളിൽനിന്നും മനസ്സിലാകുന്നത്..
ഇവയിൽ "Arrival" എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് കഴിഞ്ഞ വർഷം 'Sicario' എന്ന ചിത്രം ചെയ്ത Dennis Villeneuve ആണു.. Roger Deakins ന്റെ ഛായാഗ്രഹണത്തിൽ,ഏറെ ശ്രദ്ധിക്കപ്പെട്ട ആ ആക്ഷൻ സിനിമയ്ക്ക് ശേഷം Dennis Villeneuve ചെയ്ത ഈ Mystery/ Science Fiction ഇന്നലെ കണ്ടു.. എനിക്ക് ഇഷ്ടമായി..
അന്യഗ്രഹജീവികൾ അഥവാ aliens ന്റെ കഥ പറയുകയോ,അല്ലെങ്കിൽ അവ ഉൾക്കൊള്ളുന്നതോ ആയ നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്.. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമാണു Arrival...(Based on "Story of Your Life" by Ted Chiang)..കാരണം ഈ ചിത്രം linguistic approach ലാണു aliens നെ സമീപിക്കുന്നത്.. Dr.Louise Banks (Amy Adams) എന്ന Linguistics professor ലൂടെയും, aliens നോട് സംവദിക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെയും വികസിക്കുന്ന സിനിമയിൽ, അതിലും പ്രധാന കഥാപാത്രം "സമയ"മാണു.. 'ഇന്നലെയും ഇന്നും നാളെ'യുമെന്നത്, ഒട്ടും അരോചകമാകാതെ, താളത്തിൽ പറയാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.. Linear ആയ ഒരു സമയക്രമം സിനിമയിലില്ല.. Non linear ആയ ഒരു time approach ആണു സിനിമയിൽ ഉടനീളം കാണുന്നത്..!
എപ്പോഴും സംവിധായകന്റെ കണ്ണുകളിലൂടെ നോക്കാൻ ഒരു ഛായാഗ്രാഹകനു കഴിയണം.. അതുതന്നെയാണു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.. ഓരോ സീനിന്റേയും മൂഡ് നഷ്ടമാകാതെ, ഓരോ ഫ്രയിമും അതിന്റേതായ 'മൂഡ് ലൈറ്റി'ലൂടെ ഒരുക്കാൻ Arrival ന്റെ ഛായാഗ്രാഹകനു (Bradford Young ) കഴിഞ്ഞിട്ടുണ്ട്.. ഇപ്പോഴത്തെ അക്കാഡമി അവാർഡിൽ, Best Cinematography ക്കുള്ള അംഗീകാരം തേടിയെത്തും എന്ന് കരുതുന്നു.. എങ്കിലും Silence, Moonlight എന്ന ചിത്രങ്ങളുടേയും Cinematography ഗംഭീരമാണെന്ന് കേൾക്കുന്നു.. ഓരോ ദിവസം ഓരോ ചിത്രങ്ങൾ എന്ന രീതിയിൽ ഇവയെല്ലാം കാണും..!
ഒരു കാര്യം കൂടി.. Christopher Nolen ന്റെ 'Interstellar' എന്ന ചിത്രത്തിൽ,അതിന്റെ മൂഡിനെ സ്വാധീനിച്ചത് ആ സിനിമയുടെ theme music ആണു.. അതുപോലെ മികച്ചതാണു Arrival ലെ പശ്ചാത്തലസംഗീതവും..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ